ലൈംഗികാതിക്രമ കേസ്: മുകേഷിനും ഇടവേള ബാബുവിനുമെതിരെ കുറ്റപത്രം

  • 23/12/2024

ലൈംഗിക അതിക്രമ കേസുകളില്‍ നടന്മാരായ മുകേഷിനും ഇടവേള ബാബുവിനുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. വടക്കാഞ്ചേരി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുകേഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. എഐജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

കുറ്റപത്രത്തില്‍ മുപ്പത് സാക്ഷികളാണുള്ളത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മുകേഷിനെതിരെ നടി ലൈംഗികാരോപണം ഉന്നയിച്ചത്. ആലുവ സ്വദേശിയായ യുവ നടിയുടെ പരാതിയില്‍ കൊച്ചി മരട് പൊലീസും മുകേഷിനെതിരെ കേസെടുത്തിരുന്നു.

Related News