വനനിയമ ഭേദഗതി മാറ്റത്തിനൊരുങ്ങി വനംവകുപ്പ്; എതിര്‍പ്പുയര്‍ന്ന വ്യവസ്ഥകളില്‍ തിരുത്ത് പരിഗണനയില്‍.

  • 23/12/2024

വന നിയമ ഭേദഗതി മാറ്റത്തിനൊരുങ്ങി വനംവകുപ്പ്. എതിർപ്പ് ഉയർന്ന വ്യവസ്ഥകളിലെ തിരുത്താണ് പരിഗണനയിലുള്ളത്. ഈ മാസം 31 ന് തീരുന്ന ഹിയറിംഗിന് ശേഷം മാറ്റങ്ങള്‍ വരുത്തുമെന്ന് വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. അതേ സമയം അടുത്ത നിയമസഭ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനുള്ള സാധ്യത കുറഞ്ഞിരിക്കുകയാണ്.

കരട് നിയമ ഭേദഗതിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് വനംവകുപ്പ് മാറ്റത്തിനൊരുങ്ങിയിരിക്കുന്നത്. പ്രതിപക്ഷവും സഭ നേതൃത്വവും കേരള കോണ്‍ഗ്രസ്സ് മാണി ഗ്രൂപ്പും കടുത്ത എതിർപ്പ് ഉന്നയിച്ച്‌ രംഗത്തെത്തിയിരുന്നു.

Related News