ആലപ്പുഴയില്‍ ഗുരുതര ജനിതക വൈകല്യങ്ങളുടെ ജനിച്ച കുഞ്ഞിന്‍റെ തുടർ ചികിത്സയില്‍ തീരുമാനം വൈകുന്നു. ആക്ഷൻ കൗണ്‍സില്‍ രൂപീകരിക്കാൻ ഒരുങ്ങി പ്രദേശത്തെ രാഷ്ട്രീയനേതാക്കള്‍. കുഞ്ഞിന് വീണ്ടും എംആർഐ സ്കാനിംഗ് ഉള്‍പ്പടെ ഉള്ള പരിശോധന നടത്തും. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന കുഞ്ഞ് കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആശുപത്രി വിട്ടത്.
വായിലെ ശ്രവം തലച്ചോറിലേക്ക് പോകാൻ സാധ്യത ഉള്ളതിനാല്‍ കുഞ്ഞിനെ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കണമെന്നും ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ ഉടൻ ആശുപത്രിയില്‍ എത്തിക്കണമെന്നുമാണ് ഡോക്ടർ മാർ നല്‍കിയ നിർദേശം. കുഞ്ഞിന്‍റെ ചികിത്സയുമായി ബന്ധപ്പെട്ട് ദിവസേന വീണ്ടും വീണ്ടും ആശുപത്രിയില്‍ പോകുകയാണ് കുടുംബം. അപ്പോഴും കാരണക്കാരായവർക്കെതിരെ നടപടി ഇല്ലെന്ന് കുടുംബം ആവർത്തിക്കുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?