ഔദ്യോഗിക യാത്രയയപ്പില്ല, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് കേരളം വിടും

  • 28/12/2024

ബിഹാര്‍ ഗവര്‍ണറായി സ്ഥലം മാറി പോകുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് സംസ്ഥാനം വിടും. ഉച്ചയ്ക്ക് 12 മണിക്ക് വിമാനമാര്‍ഗം കൊച്ചിയിലേക്കും അവിടെ നിന്ന് ഡല്‍ഹിയിലേക്കും പോകും.

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക യാത്രയയപ്പില്ലാതെയാണ് ഗവര്‍ണര്‍ കേരളത്തില്‍ നിന്നും പോകുന്നത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ മരണത്തെ തുടര്‍ന്നുള്ള ദുഃഖാചരണത്തിന്റെ ഭാഗമായി രാജ്ഭവനില്‍ നിന്നുള്ള യാത്രയയപ്പ് പരിപാടിയും റദ്ദാക്കിയിരുന്നു. 

ജനുവരി രണ്ടാം തിയതി ബിഹാര്‍ ഗവര്‍ണറായി ചുമതല ഏല്‍ക്കും. 2024 സെപ്തംബര്‍ 5നാണ് ആരിഫ് മുഹമ്മദ് ഖാന്‍ കേരള രാജ് ഭവനില്‍ 5 കൊല്ലം പൂര്‍ത്തിയാക്കിയത്. വിവാദങ്ങളും സംഘര്‍ഷങ്ങളും നിറഞ്ഞ അഞ്ച് വര്‍ഷത്തിന് ശേഷമാണ് അദ്ദേഹം കേരളം വിടുന്നത്. 

Related News