സിപിഎം നേതാവ് ഇ പി ജയരാജന്‍റെ ആത്മകഥയിലെ ചില ഭാഗങ്ങള്‍ ചോർന്ന സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണമെങ്കില്‍ ഇപി ജയരാജൻ പുതിയ പരാതി നല്‍കണമെന്ന് പൊലീസ്. 'കട്ടൻ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം' എന്ന ആത്മകഥ ചേർന്നത് ഡിസി ബുക്കില്‍ നിന്ന് തന്നെയെന്ന പൊലീസ് റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
നിലവിലെ സാഹചര്യത്തില്‍ ഗൂഡാലോചന അന്വേഷിക്കാനാകില്ലെന്നും ഇപി പുതിയ പരാതി നല്‍കിയാല്‍ അന്വേഷിക്കുമെന്നുമാണ് കോട്ടയം എസ് പിയുടെ റിപ്പോർട്ട്. അതേസമയം കോടതിയെ സമീപിക്കണമെങ്കില്‍ അതാലോചിക്കുമെന്നായിരുന്നു ഇപി ജയരാജന്‍റെ പ്രതികരണം.
ഡിസിയിലെ പ്രസിദ്ധീകരണ വിഭാഗം മേധാവി എവി ശ്രീകുമാര് ആത്മകഥ ചോര്‍ത്തിയെന്നാണ് പൊലീസ് കണ്ടെത്തല്‍. പക്ഷെ ഇപിയുടെ ആത്മകഥാ ഭാഗം ഇപി അറിയാതെ എങ്ങിനെ ഡിസിയില്‍ എത്തി എന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. ആത്മകഥാ വിവാദത്തില്‍ ഗൂഡാലോചനയുണ്ടെന്നാണ് തുടക്കം മുതല്‍ ഇപി ജയരാജൻറെ വാദം. പക്ഷെ വിശ്വാസ വഞ്ചനയോ ഗൂഢാലോചനയോ അന്വേഷിക്കണമെങ്കില്‍ ഇപി വീണ്ടും പരാതി നല്‍കണമെന്നാണ് കോട്ടയം എസ് പിയുടെ റിപ്പോർട്ട്. . കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇപിക്ക് കോടതിയേയും സമീപിക്കാമെന്ന് എസ്പിയുടെ റിപ്പോർട്ടില്‍ പറയുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?