വയനാട് പുനരധിവാസം വൈകില്ലെന്ന് മന്ത്രി രാജൻ; ജനുവരി ആദ്യവാരം ഭൂമിയും വീടും വാഗ്ദാനം ചെയ്തവരുമായി ചര്‍ച്ച

  • 29/12/2024

വയനാട് പുനരധിവാസം വൈകില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ. ജനുവരി ആദ്യവാരം ഭൂമിയും വീടും നല്‍കാമെന്ന് വാഗ്ദാനം ചെയ്തരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. വയനാട്ടിലെ ഭൂമി ഏറ്റെടുക്കല്‍ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് എസ്റ്റേറ്റ് ഉടമകള്‍ കോടതിയില്‍ എത്തിയത്. അത് കോടതി അനുവദിച്ചിരുന്നെങ്കില്‍ വലിയ പ്രതിസന്ധിയായേനെ.

കോടതി വിധിയുടെ അടിസ്ഥാനത്തിലായിരിക്കണം പണം നല്‍കേണ്ടത് എന്ന് കോടതിവിധിയില്‍ ഉണ്ട്. പണം ബോണ്ട് വെച്ച്‌ സ്വീകരിക്കാം എന്നാണ് കോടതി പറഞ്ഞത്. കാലതാമസം ഒഴിവാക്കാൻ വേണ്ടിയാണ് ഡിസാസ്റ്റർ ആക്‌ട് പ്രകാരം ഭൂമി ഏറ്റെടുക്കാനുള്ള നടപടിയുമായി സർക്കാർ മുന്നോട്ടുപോകുന്നതെന്നും മന്ത്രി തൃശ്ശൂരില്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Related News