കൊച്ചി മെട്രോയ്ക്ക് തദ്ദേശ സ്ഥാപന വസ്തു നികുതി വേണ്ട; ഉത്തരവിറക്കി സര്‍ക്കാര്‍

  • 29/12/2024

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഈടാക്കുന്ന വസ്തു നികുതിയില്‍നിന്ന് ഒഴിവാക്കി. ത്രികക്ഷി ധാരണപത്രത്തിലെ നിബന്ധനയുടെ അടിസ്ഥാനത്തിലാണ് ഇതുസംബന്ധിച്ച്‌ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. 

മെട്രോ റെയില്‍ സ്റ്റേഷന്‍ കെട്ടിടങ്ങള്‍ക്കും അനുബന്ധ കെട്ടിടങ്ങള്‍ക്കും വസ്തുനികുതി ഡിമാന്‍ഡ് നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെ കൊച്ചി കോര്‍പറേഷനും സമീപ തദ്ദേശസ്ഥാപനങ്ങള്‍ക്കുമെതിരെ കെഎംആര്‍എല്‍ ഹൈകോടതിയില്‍ സമീപിച്ചിരുന്നു.

ഇന്ത്യന്‍ റെയില്‍വേ ആക്‌ട് പ്രകാരവും കേന്ദ്ര-കേരള സര്‍ക്കാറുകളും കെഎംആര്‍എല്ലും ഒപ്പുവെച്ച 2013ലെ ത്രികക്ഷി ധാരണപത്രത്തിന്റെ അടിസ്ഥാനത്തിലും നികുതിയില്‍നിന്ന് ഒഴിവാക്കണമെന്നായിരുന്നു ആവശ്യം. കൊച്ചി മെട്രോയുടെ പ്രവര്‍ത്തനനഷ്ടവും ഭീമമായ കെട്ടിട നികുതി നല്‍കുന്നത് വഴിയുണ്ടാകുന്ന സാമ്ബത്തിക നഷ്ടവും നികത്താന്‍ ഇതുസഹായിക്കുമെന്നും കെഎംആര്‍എല്‍ പറഞ്ഞു. തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

Related News