ശബരിമലയില്‍ മകരവിളക്ക് തീര്‍ത്ഥാടനം ഇന്നു മുതല്‍

  • 29/12/2024

ശബരിമലയില്‍ മകരവിളക്ക് തീര്‍ത്ഥാടനം ഇന്നു മുതല്‍. വൈകീട്ട് അഞ്ചുമണിക്ക് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എസ് അരുണ്‍ കുമാര്‍ നമ്ബൂതിരി നട തുറക്കും. മകരവിളക്കു കാലത്തെ പൂജകള്‍ നാളെ പുലര്‍ച്ചെ മൂന്നുമണിക്ക് തുടങ്ങും.

രാത്രി 10 വരെ ദര്‍ശനത്തിന് സൗകര്യമുണ്ട്. ജനുവരി 14 നാണ് മകരവിളക്ക്. എരുമേലി പേട്ട 11 ന് നടക്കും. പന്തളത്തു നിന്നുള്ള തിരുവാഭരണ ഘോഷയാത്ര 12 ന് പുറപ്പെടും. 13 ന് പമ്ബ വിളക്കും സദ്യയും നടക്കും. 14 ന് തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തും.

തിരുവാഭരണം അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടക്കുമ്ബോള്‍ പൊന്നമ്ബലമേട്ടില്‍ മകരജ്യോതി തെളിയും. തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി 20 ന് ക്ഷേത്രനട അടയ്ക്കും. തീര്‍ത്ഥാടകരുടെ തിരക്ക് പരിഗണിച്ച്‌ കരിമല വഴിയുള്ള കാനനപാത തുറന്നിട്ടുണ്ട്.

Related News