സി.പി.എം തള്ളിപ്പറഞ്ഞ കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശ ചടങ്ങില്‍ സി.പി.എം നേതാക്കള്‍ പങ്കെടുത്തതിനെയും കൊടി സുനിക്ക് പരോള്‍ നല്‍കിയതിനെയും ന്യായീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. 'ക്ഷണിച്ചാല്‍ പോകുന്നത് സാമാന്യ സാമാന്യമര്യാദയുടെ ഭാഗമാണ്. ഗൃഹപ്രവേശം നടത്തുന്നയാള്‍ പ്രതിയാണോ കോണ്‍ഗ്രസാണോ മാർക്സിസ്റ്റാണോ ബി.ജെ.പിയാണോ എന്ന് നോക്കിയിട്ടാണോ പോവുക? പാർട്ടി തള്ളിപ്പറഞ്ഞാലും അല്ലെങ്കിലും പോകും.
പാർട്ടി തള്ളിപ്പറഞ്ഞ എത്രപേരുടെ വീട്ടില്‍ കുടിയലിന് പോകുന്നുണ്ട്? നിങ്ങള്‍ക്കെന്തിന്റെ സൂക്കേടാ?'' -ഗോവിന്ദൻ മാധ്യമപ്രവർത്തകരോട് ചോദിച്ചു. പരോള്‍ എന്നത് തടവുകാരന്റെ അവകാശമാണെന്നും അത് അപരാധമോ മഹാപരാധമോ ആയിട്ട് താൻ കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വടക്കുമ്ബാട് കൂളിബസാറിലെ ബി.ജെ.പി പ്രവര്‍ത്തകന്‍ നിഖില്‍ വധക്കേസിലെ ഒന്നാം പ്രതി ശ്രീജിത്തിന്റെ വീട്ടിലെ ചടങ്ങിനാണ് സംസ്ഥാന സമിതി അംഗം പി. ജയരാജന്‍, ജില്ല സെക്രട്ടറി എം.വി. ജയരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തത്. പി. ജയരാജൻ നാടമുറിച്ച് നേതാക്കള്‍ക്കും വീട്ടുകാർക്കുമൊപ്പം വീടിന്റെ അകത്ത് പ്രവേശിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. കാരായി രാജൻ, മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉള്‍പ്പെടെയുള്ള നേതാക്കളും ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി ഷാഫി, ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?