വയനാട് പുനരധിവാസം; സഹായം വാഗ്ദാനം ചെയ്തവരുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും

  • 01/01/2025

മുണ്ടക്കൈ- ചൂരല്‍മല പുനരധിവാസത്തിന് സഹായം വാഗ്ദാനം ചെയ്തവരുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ചർച്ച നടത്തും. ഉച്ചയ്ക്ക് 12.30നാണ് യോഗം. പ്രതിപക്ഷവും, കർണാടക സർക്കാരും ഉള്‍പ്പെടെ സഹായം വാഗ്ദാനം ചെയ്ത എല്ലാവരെയും ചർച്ചക്കായി ക്ഷണിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, രാഹുല്‍ ഗാന്ധിയുടെ പ്രതിനിധി, കർണാടക സർക്കാർ പ്രതിനിധി തുടങ്ങിയവരെ ആദ്യഘട്ട ചർച്ചകള്‍ക്കായി വിളിച്ചിട്ടുണ്ട്. ഈ മാസം നാലാം തീയതിയാണ് രണ്ടാംഘട്ട കൂടിക്കാഴ്ച.

സ്ഥലമേറ്റെടുപ്പിൻറെ വിശദാംശങ്ങള്‍, ടൗണ്‍ഷിപ്പിൻറേയും വീടുകളുടെയും പ്ലാൻ എന്നിവ വിശദമായി ചർച്ച ചെയ്യും. അതി തീവ്ര ദുരന്തമായി പ്രഖ്യാപിച്ചതോടെ കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ സഹായങ്ങള്‍ തേടാനാണ് ശ്രമം. വയനാടിനായി 2219 കോടിയാണ് സംസ്ഥാനം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി എം പി മാരുടെ സഹായവും തേടും. ഒപ്പം യുഎൻ പോലെയുള്ള വിദേശ സംഘടനകളില്‍ നിന്ന് ധനസഹായം ലഭിക്കാനുള്ള സാധ്യതകളും തേടും.

Related News