ന്യൂ ഇയര്‍ ആശംസ പറയാത്തതിന് യുവാവിനെ കുത്തിവീഴ്ത്തി; 24 തവണ കുത്തി; അക്രമം തൃശ്ശൂരില്‍

  • 01/01/2025

ന്യൂ ഇയർ ആശംസ പറഞ്ഞില്ലെന്ന കാരണത്താല്‍ തൃശൂർ മുള്ളൂർക്കരയില്‍ യുവാവിനെ കുത്തിവീഴ്ത്തി. ആറ്റൂർ സ്വദേശി സുഹൈബിനാണ് (22) കുത്തേറ്റത്. ദേഹത്താകെ ഇരുപത്തിനാലു തവണ കുത്തേറ്റിട്ടുണ്ട്. യുവാവ് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഞ്ചാവ് കേസിലെ പ്രതി ഷാഫിയാണ് കുത്തിയത്. ഷാഫിയോട് ന്യൂഇയർ ആശംസ പറയാത്തതാണ് അക്രമിക്കാൻ കാരണം.

അർധരാത്രി സുഹൈബ് ബൈക്കില്‍ പോകുമ്ബോള്‍ ഷാഫിയും കൂട്ടരും ബസ് സ്റ്റോപ്പില്‍ ഇരുന്നിരുന്നു. ഷാഫിയ്ക്കൊപ്പം ബസ് സ്റ്റോപ്പില്‍ ഇരുന്നവരെ സുഹൈബ് ആശംസിച്ചിരുന്നു. ഷാഫിയോടൊഴികെ മറ്റെല്ലാവരൊടും സുഹൈബ് ന്യൂ ഇയർ ആശംസ പറഞ്ഞു. ഇതില്‍ പ്രകോപിതനായാണ് ഷാഫി സുഹൈബിനെ ആക്രമിച്ചത്. കാപ്പ ചുമത്തപ്പെട്ട പ്രതിയാണ് ഷാഫി.

Related News