ഹിസ് ഹൈനസ് അമീർ ഷെയ്ഖ് അൽ സബയെ വൈദ്യ പരിശോധനകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  • 18/07/2020

കുവൈറ്റ് സിറ്റി : ഹിസ് ഹൈനസ് അമീർ ഷെയ്ഖ് സബ അൽ അഹ്മദ് അൽ ജാബർ അൽ സബയെ വൈദ്യ പരിശോധനകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കുവൈറ്റ് ന്യൂസ് ഏജൻസി അറിയിച്ചു.
ഇന്നുച്ചയോടെയാണ് ചില മെഡിക്കൽ ടെസ്റ്റുകൾ നടത്താനായി ഹൈനസ് അമീർ ഷെയ്ഖ് സബ അൽ അഹ്മദ് അൽ ജാബർ അൽ സബയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . അമീർ ഷെയ്ഖ് സബ ആരോഗ്യവാനായിരിക്കുന്നുവെന്നും, അമീറിന് തുടർച്ചയായ അഭിവൃദ്ധിക്കും ക്ഷേമത്തിനും ആശംസകളും നേരുന്നതായി അമീറി ദിവാൻ അഫയേഴ്‌സ് മന്ത്രി ഷെയ്ഖ് അലി ജറാ സബാ അറിയിച്ചു.

Related News