പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ 10,000 രൂപ പിഴ, അറിയിക്കുന്നവര്‍ക്ക് 2500

  • 01/01/2025

പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നവരില്‍ നിന്ന് കനത്ത പിഴയീടാക്കുമെന്നു മന്ത്രി എംബി രാജേഷ്. ഇതിനായുള്ള കാമറാനിരീക്ഷണവും മറ്റു പരിശോധനകളും കര്‍ശനമാക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങളുള്‍പ്പെടെ ബന്ധപ്പെട്ട എല്ലാവര്‍ക്കും നിര്‍ദേശം നല്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 

പൊതുസ്ഥലങ്ങളില്‍ ഏതൊരു പാഴ് വസ്തു വലിച്ചെറിഞ്ഞാലും 10,000 രൂപവരെ പിഴ ഈടാക്കും. മാലിന്യം വലിച്ചെറിയുന്നതിന് മുനിസിപ്പല്‍- പഞ്ചായത്തിരാജ് ആക്ടുകള്‍ പ്രകാരം ഒരുലക്ഷം രൂപവരെ പിഴയും തടവുശിക്ഷയും ലഭിക്കാമെന്നും മന്ത്രി പറഞ്ഞു.

കേരളം മാലിന്യമുക്തമാകുന്നതിന് വലിച്ചെറിയല്‍ വിരുദ്ധവാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പാളയം സാഫല്യം കോംപ്ലക്‌സില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related News