'സനാതനധര്‍മം നമ്മുടെ സംസ്‌കാരം; എങ്ങനെയാണ് ചാതുര്‍വര്‍ണ്യത്തിന്റെ ഭാഗമാകുന്നത്?; മുഖ്യമന്ത്രി പറഞ്ഞത് തെറ്റ്'

  • 01/01/2025

സനാതനധര്‍മത്തെ മുഖ്യമന്ത്രി ദുര്‍വ്യാഖ്യാനം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സനാതനധര്‍മം നമ്മുടെ സംസ്‌കാരമാണ്, അതിനെ ഒരുവിഭാഗത്തിന് ചാര്‍ത്തിക്കൊടുക്കുകയാണ്. എങ്ങനെയാണ് സനാതനധര്‍മം ചാതുര്‍വര്‍ണ്യത്തിന്റെ ഭാഗമാകുന്നതെന്നും മുഖ്യമന്ത്രി ഉദ്ദേശിച്ച ആളുകള്‍ക്ക് അവകാശപ്പെട്ടതല്ല സനാതനധര്‍മം. ശിവഗിരി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സതീശന്‍. 

പച്ച വെള്ളത്തിനു തീ പിടിപ്പിക്കുന്ന വര്‍ഗീയതയാണ് കേരളത്തില്‍. ഒരു വാക്ക് വീണു കിട്ടാന്‍ കാത്തിരിക്കുകയാണെന്നും പിണറായിയുടെ സനാതന പരാമര്‍ശത്തില്‍ മുഖ്യമന്ത്രിയോട് വിയോജിക്കുകയാണെന്നും സതീശന്‍ പറഞ്ഞു. സനാതന ധര്‍മ്മത്തെ ഒരു വിഭാഗം ആളുകളുടെ അവകാശമായി ചാര്‍ത്തിക്കൊടുക്കുന്നു. മുഖ്യമന്ത്രി ഉദ്ദേശിച്ച ആളുകള്‍ക്ക് അവകാശപ്പെട്ടതല്ല സനാതനധര്‍മ്മം.

അത് രാജ്യത്തെ മുഴുവന്‍ ആളുകളുടെയും പാരമ്ബര്യവും പൈതൃകവുമാണ്. കാവിവല്‍ക്കരണം എന്ന വാക്ക് തന്നെ തെറ്റാണ്. അമ്ബലത്തില്‍ പോകുന്നവരും കാവി ഉടുക്കുന്നവരും ചന്ദനം തൊടുന്നവരും എല്ലാം പ്രത്യേകം വിഭാഗക്കാരാണോ എന്നും വിഡി സതീശന്‍ ചോദിച്ചു. 

Related News