വനനിയമ ഭേദഗതിക്കെതിരെ പി.വി അൻവര്‍ എംഎല്‍എയുടെ ജനകീയ യാത്ര ഇന്ന് തുടങ്ങും

  • 02/01/2025

കേരള വനനിയമ ഭേദഗതിക്കെതിരെ പി.വി അൻവർ എംഎല്‍എ നടത്തുന്ന ജനകീയ യാത്ര ഇന്ന് തുടങ്ങും. വയനാട് ലോക്‌സഭ മണ്ഡലത്തിലെ മാനന്തവാടി മുതല്‍ വഴിക്കടവ് വരെയാണ് മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പര്യടനം. ഇന്ന് വൈകിട്ട് അഞ്ചിന് പനമരത്ത് നടക്കുന്ന പൊതുയോഗം വയനാട് ഡിസിസി പ്രസിഡന്റ്‌ എൻ.ഡി അപ്പച്ചൻ ഉദ്ഘാടനം ചെയ്യും.

കേരള വനനിയമ ഭേദഗതി ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കിയ സാഹചര്യത്തിലാണ് യാത്ര സംഘടിപ്പിക്കുന്നതെന്ന് പി.വി അൻവർ ഫേസ്ബുക്കില്‍ കുറിച്ചു. നിയമം പ്രാബല്യത്തില്‍ വന്നാല്‍ കർഷകരുള്‍പ്പെടെയുള്ള സാധാരണക്കാർക്ക് നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയാകും പി.വി അൻവർ എംഎല്‍എയുടെ പര്യടനം.

Related News