ചോദ്യപേപ്പര്‍ ചോര്‍ച്ച: എംഎസ് സൊല്യൂഷൻസ് ഉടമ ഷുഹൈബിന്റെ മുൻകൂര്‍ ജാമ്യഹരജി ഇന്ന് പരിഗണിക്കും

  • 02/01/2025

ചോദ്യപേപ്പർ ചോർച്ച കേസില്‍ എംഎസ് സൊല്യൂഷൻസ് ഉടമ മുഹമ്മദ് ഷുഹൈബിൻറെ മുൻകൂർ ജാമ്യഹരജി കോടതി ഇന്ന് പരിഗണിക്കും. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസ വഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചേർത്താണ് ഷുഹൈബിനെതിരെ കേസ് എടുത്തിരിക്കുന്നത്.

ക്രിമിനല്‍ ഗൂഢാലോചന സംബന്ധിച്ച റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഇന്ന് കോടതിയില്‍ സമർപിക്കും. ഷുഹൈബ് ചോദ്യപേപ്പർ ചോർത്തിയിട്ടില്ലെന്നും സാധ്യതയുള്ള ചോദ്യങ്ങള്‍ കുട്ടികള്‍ക്ക് പറഞ്ഞ് നല്‍കുക മാത്രാമാണ് ചെയ്തത് എന്നുമാണ് ഷുഹൈബിൻറെ അഭിഭാഷകരുടെ വാദം.

Related News