ഡല്‍ഹി മുഖ്യമന്ത്രി അതിഷിക്കെതിരെ മുൻ ആപ് എംഎല്‍എയെ കളത്തിലിറക്കി കോണ്‍ഗ്രസ്

  • 03/01/2025

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അതിഷിക്കെതിരെ കേന്ദ്ര മഹിളാ വിങ്‌ പ്രസിഡന്റ് അല്‍ഖ ലംബയെ സ്ഥാനാഥിയായി പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസ്. കല്‍ക്കാജി മണ്ഡലത്തിലാണ് അതിഷിയുടെ എതിരാളിയായി അല്‍ഖ മത്സരിക്കുക. 

എഎപിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് വന്നയാളാണ് അല്‍ഖ. ചെറുപ്രായത്തില്‍ തന്നെ കോണ്‍ഗ്രസ് പാർട്ടി അംഗമായിരുന്ന അല്‍ഖ 2016 കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ച്‌ ആം ആദ്മി പാർട്ടിയില്‍ ചേർന്നു. 2015 - 19 കാലയളവില്‍ ചാന്ദിനി ചൗക്കില്‍ ആം ആദ്മി പാർട്ടി എംഎല്‍എയായിരുന്നു. രാജീവ് ഗാന്ധിയുടെ ഭാരതരത്‌ന തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കാനുള്ള എഎപി സർക്കാരിെൻറ നീക്കത്തെ തുടർന്ന് 2019 ല്‍ പാർട്ടിയില്‍നിന്ന് രാജിവെച്ച്‌ തിരികെ കോണ്‍ഗ്രസിലേക്ക് വരികയായിരുന്നു.

അതിഷിയോട് ഏറ്റുമുട്ടുേമ്ബാള്‍ മുഖ്യമന്ത്രിയോട് മത്സരിക്കുന്നതുപോലെ തോന്നുന്നില്ലെന്ന് അല്‍ഖ പറഞ്ഞു. അതിഷി ഒരു താല്‍ക്കാലിക മുഖ്യമന്ത്രിയാണെന്നാണ് കെജ്രിവാള്‍ പോലും പറയുന്നത്, അവർക്ക് ഒരു മാസമാണ് ബാക്കിയുള്ളത്.' മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന സ്ത്രീ എന്ന നിലയില്‍ താല്‍ക്കാലിക മുഖ്യമന്ത്രി എന്ന വിളിക്കുന്നവരോട് അവർ നിലപാട് വ്യക്തമാക്കണമെന്നും അല്‍ഖ പ്രതികരിച്ചു. 

Related News