63-ാമത് സംസ്ഥാന കലോത്സവത്തിന് ഇന്ന് തിരുവനന്തപുരത്ത് തിരിതെളിയും.25 വേദികളില്‍ പതിനയ്യായിരത്തിലേറെ കൗമാര കലാകാരന്മാർമാറ്റുരക്കും. മലയാളത്തിന്‍റെ മഹാ കഥാകാരന് സമർപ്പിച്ച ഒന്നാം വേദിയായ എംടി നിളയില്‍ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിന് തിരി തെളിക്കും.
2016 ലാണ് അവസാനമായി കലോത്സവത്തിന് തലസ്ഥാനം വേദിയായത്. ഏഴു വർഷത്തിനുശേഷം ഒരിക്കല്‍കൂടി കലാമാങ്കത്തിന് തിരിതെളിയുമ്ബോള്‍ തിരുവനന്തപുരത്തിന്‍റെ മുക്കുംമൂലയും ഒരുങ്ങി കഴിഞ്ഞു. നഗരത്തില്‍ വിവിധ ഇടങ്ങളിലായി വ്യാപിച്ച് കിടക്കുന്ന വേദികളാണ് മത്സരങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ളത്. 25 നദികളുടെ പേരില്‍ 25 വേദികള്‍.
വേദികളിലെല്ലാം ഡോക്ടർമാരുടെ സേവനവും, ആംബുലൻസും ഒരുക്കിയിട്ടുണ്ട്. പുത്തരിക്കണ്ടം മൈതാനിയിലാണ് ഭക്ഷണപ്പന്തല്‍.സംസ്കൃതോത്സവവും അറബിക് സാഹിത്യോത്സവവും പരിപാടികള്‍ക്കൊപ്പം നടക്കും. കലോത്സവ ചരിത്രത്തില്‍ ആദ്യമായി തദ്ദേശീയ ജനതയുടെ 5 നൃത്തരൂപങ്ങള്‍കൂടി ഈ വർഷത്തെ മത്സര ഇനങ്ങളാകും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?