പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിപിഎം നേതാക്കള്‍ ഉള്‍പ്പടെ ശിക്ഷിക്കപ്പെട്ട സംഭവത്തെ രാഷ്ട്രിയ ആയുധമാക്കാൻ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ ശരത് ലാലിൻ്റെയും കൃപേഷിൻ്റെയും സ്മൃതി മണ്ഡപത്തില്‍ ഇന്ന് എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എത്തും. കേസില്‍ സിബിഐ കോടതി കുറ്റവിമുക്തരാക്കിയ പ്രതികള്‍ക്കള്‍ക്കെതിരെ അപ്പീല്‍ പോവാനാണ് കുടുംബത്തിൻ്റെയും പാർട്ടിയുടെയും തീരുമാനം.
പെരിയ ഇരട്ടക്കൊല പാതക കേസില്‍ പാർട്ടിക്ക് ബന്ധമില്ലെന്നായിരുന്നു തുടക്കം മുതല്‍ സിപിഎം പറഞ്ഞിരുന്നത്. എന്നാല്‍ കേസ് അന്വേഷിക്കാൻ സിബിഐ എത്തുന്നത് തടയാൻ സുപ്രിം കോടതി വരെ കയറി. ഒടുവില്‍ കേസില്‍ ജില്ലയിലെ മുതിർന്ന നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് സി ബി ഐ കണ്ടെത്തി. കോടതി തടവ് ശിക്ഷയും വിധിച്ചു. ഇതോടെ പാർട്ടി വീണ്ടും പ്രതിസന്ധിയിലായി. നേതാക്കള്‍ക്ക് വേണ്ടി അപ്പീല്‍ നല്‍കാനാണ്. പാർട്ടിയുടെ തീരുമാനം. ഇതിനെ രാഷ്ട്രീയ ആയുധമാകാനാണ് കോണ്‍ഗ്രസിൻ്റെ നീക്കം.
കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തിയവർക്ക് എതിരെ അപ്പീല്‍ നല്‍കാനാണ് കുടുംബത്തിൻ്റെ തീരുമാനം.കൂടാതെ കെ.വി കുഞ്ഞിരാമൻ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ക്ക് കോടതി വിധിച്ച ശിക്ഷ കുറഞ്ഞ് പോയെന്നും കുടുംബം പറയുന്നു. ഇതിനെതിരെയും അപ്പീല്‍ നല്‍കും. ഇതോടെ ഇനിയും നിയമ പോരാട്ടം നീളും എന്ന് വ്യക്തമാണ്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?