പുതുവര്‍ഷത്തില്‍ തൃശൂര്‍ സിറ്റി പൊലീസ് ഒന്നര കോടിയുടെ ലഹരിവസ്തുക്കള്‍ ചൂളയിലിട്ടു കത്തിച്ചു കളഞ്ഞു. പിടിച്ചെടുക്കുന്ന ലഹരിവസ്തുക്കള്‍ നടപടി പൂര്‍ത്തിയായാല്‍ എല്ലാ മാസവും നശിപ്പിക്കാനുള്ള തീരുമാനത്തിലാണ് സിറ്റി പൊലീസ്. ഞായറാഴ്ചയായിരുന്നു ഈ വര്‍ഷത്തെ ആദ്യ ലഹരിനശിപ്പിക്കല്.
പാലിയേക്കരയ്ക്കടുത്തുള്ള ചിറ്റിശ്ശേരിയിലെ ചൂളയില്വെച്ചാണ് ഇവ കത്തിച്ചത്. കിലോയ്ക്ക് മുപ്പതിനായിരം രൂപ വരുന്ന 83.27 കിലോ കഞ്ചാവ്, ഗ്രാമിന് മൂവായിരം രൂപ വില വരുന്ന അരക്കിലോ എംഡിഎംഎ., ഗ്രാമിന് 2500 രൂപ വിലവരുന്ന 4.97 കിലോ ഹാഷിഷ് ഓയില്‍ തുടങ്ങിയവ നശിപ്പിച്ചവയില്‍ ഉള്‍പ്പെടുന്നു. ഹാഷിഷ് ഓയിലിനുമാത്രം ഒരുകോടിയോളം രൂപ വിലവരും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?