കുവൈത്ത് സിറ്റി: ആരോഗ്യ സുരക്ഷാ നടപടികൾ ലംഘിച്ചതിനെ തുടര്‍ന്ന് 185 കടകൾ അടപ്പിച്ചതായി കുവൈറ്റ് മുനിസിപ്പാലിറ്റി ഡെപ്യൂട്ടി ജനറൽ മാനേജര്‍ ഫൈസൽ അൽ ജുമ അറിയിച്ചു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി നടത്തിയ പരിശോധനയില്‍ 1061 നിയമലംഘനങ്ങൾ കണ്ടെത്തി. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ അണിനിരന്ന സംഘം നിരവധി സൂപ്പർമാർക്കറ്റുകളും റീട്ടെയിൽ സ്റ്റോറുകളും കേന്ദ്രീകരിച്ച് 8230 പരിശോധനകള്‍ നടത്തിയതായും അധികൃതര്‍ അറിയിച്ചു. ആരോഗ്യ വകുപ്പിന്‍റെ കോവിഡ് സുരക്ഷാ നിര്‍ദ്ദേശങ്ങളും മുന്‍ കരുതലുകളും കടയുടുമകള്‍ പാലിക്കണം .അതോടപ്പം ഷോപ്പിംഗിനായി വരുന്ന ഉപഭോക്താക്കള്‍ നിര്‍ബന്ധമായും ഫെയ്‌സ് മാസ്കുകൾ ധരിക്കണമെന്നും കൈകളും ഉപരിതലങ്ങളും അണുവിമുക്തമാക്കാനുമുള്ള സൌകര്യങ്ങളും സ്ഥാപനത്തില്‍ സജ്ജീകരിക്കണമെന്നും ഫൈസൽ അൽ ജുമ പറഞ്ഞു . കടയുടെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകളും നിർദ്ദേശങ്ങളും പ്രദർശിപ്പിക്കാനും ടോയ്‌ലറ്റുകൾ ശുചീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. കോവിഡ് ജാഗ്രതയെ തുടര്‍ന്നുള്ള നിയന്ത്രണങ്ങൾ ലഘൂകരിച്ച് രണ്ടാം ഘട്ടത്തിന്‍റെ ഭാഗമായാണ് രാജ്യത്ത് കടകള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. അതിനിടെ മൂന്നുമാസത്തോളം നീണ്ടുനിന്ന ലോക്ഡൗണിൽ സാധനങ്ങൾ പഴകിയും കേടുപാടുകൾ സംഭവിച്ചും കടയുടമകൾക്ക് വൻ നഷ്ടങ്ങള്‍ വന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?