'ഞാന്‍ തെറ്റ് ചെയ്തിട്ടില്ല'; മാധ്യമങ്ങളോട് പ്രതികരിച്ച്‌ ബോബി ചെമ്മണൂര്‍, മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക്

  • 08/01/2025

നടിക്കെതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതിയില്‍ അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മുന്നേ മാധ്യമങ്ങളോട് പ്രതികരിച്ച്‌ ബോബി ചെമ്മണൂര്‍. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും എല്ലാം കോടതിയില്‍ തെളിയിക്കുമെന്നും ബോബി ചെമ്മണൂര്‍ പറഞ്ഞു. 

കേസിലെ അറസ്റ്റ് നടപടികള്‍ക്കായി പൊലീസ് സംഘം ബോബി ചെമ്മണൂരിനെ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

അതേസമയം ബോബി ചെമ്മണൂരിന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു. ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

Related News