മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള പോരിനെതിരെ വിമര്‍ശനം ഉയരാൻ സാധ്യത; കെപിസിസി ഭാരവാഹി യോഗം ഇന്ന്

  • 08/01/2025

കെപിസിസി ഭാരവാഹി യോഗം ഇന്ന് തിരുവനന്തപുരത്തു ചേരും. തദ്ദേശ തെരെഞ്ഞെടുപ്പിനുള്ള മിഷൻ 25 ന്റെ പുരോഗതിയാണ് പ്രധാന ചർച്ച. പുനസംഘടനയും സമകാലിക രാഷ്ട്രീയ സംഭവങ്ങളും ചർച്ചക്ക് വരും. നേതൃ നിരയില്‍ സ്ഥാനം ഉറപ്പിക്കാൻ പാർട്ടിയില്‍ കിട മത്സരം നടക്കുന്നതിനിടെ ആണ് യോഗം. മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള പോരിനെതിരെ വിമർശനം യോഗത്തില്‍ വരാൻ ഇടയുണ്ട്. പി വി അൻവറിന്റെ യുഡിഎഫ് പ്രവേശനവും ചർച്ച ആയേക്കാം. ഉച്ചക്ക് രണ്ടരക്ക് ശേഷമാണ് യോഗം. 

ജയില്‍ മോചിതനായ ശേഷം യുഡിഎഫ് മുന്നണി പ്രവേശനം സാധ്യമാക്കാനുള്ള നീക്കം പി വി അൻവർ എംഎല്‍എ ശക്തമാക്കിയിരുന്നു. യുഡിഎഫ് അധികാരത്തില്‍ വരണമെന്ന് വാർത്താ സമ്മേളനത്തില്‍ തുറന്നടിച്ച അൻവർ, എല്ലാ യുഡിഎഫ് നേതാക്കളെയും കാണുമെന്നും തന്നെ വേണോ എന്ന് അവർ തീരുമാനിക്കട്ടേയെന്നും വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി ഫോണില്‍ സംസാരിച്ചു. സതീശൻ അടക്കം എല്ലാ യുഡിഎഫ് നേതാക്കളെയും കാണും. ഇതിന്റെ ഭാഗമായി സാദിഖലി ശിഹാബ് തങ്ങളെ അൻവർ സന്ദർശിച്ചിരുന്നു. 

മറ്റു യുഡിഎഫ് നേതാക്കളെയും നേരിട്ട് കാണാനാണ് അൻവറിന്റെ നീക്കം. യുഡിഎഫില്‍ എനിക്ക് ഒരു സ്ഥാനവും വേണ്ടെന്നും ഒരു പ്രവർത്തകൻ ആയാല്‍ മതിയെന്നുമാണ് ഏറ്റവും ഒടുവില്‍ അൻവറിന്റെ വാക്കുകള്‍. മുന്നണി പ്രവേശനത്തിന് യുഡിഎഫിന് നേരിട്ട് കത്ത് നല്‍കുന്ന കാര്യം പിന്നീട് പരിഗണിക്കും. മരിച്ചു കൂടെ നില്‍ക്കും. തന്നെ വേണോ എന്ന് യുഡിഎഫ് പരിശോധിക്കട്ടേയെന്നായിരുന്നു വാർത്താസമ്മേളനത്തില്‍ അൻവറിന്റെ പ്രതികരണം. 

Related News