'രാഷ്ട്രീയ ചെറ്റത്തരത്തിന് സിപിഎമ്മില്ല, ലീഗിന്റെ ലക്ഷ്യം നാല് സീറ്റ്; ജമാഅത്തെ ഇസ്ലാമിയേയും എസ്ഡിപിഐയേയും കൂടെക്കൂട്ടുന്നത് അതിനാണ്'

  • 10/01/2025

നാല് സീറ്റ് കിട്ടുന്നതിനായിട്ടാണ് മുസ്ലീം ലീഗ് ജമാഅത്തെ ഇസ്ലാമിയേയും എസ്ഡിപിഐയേയും കൂടെക്കൂട്ടുന്നതെന്ന് മുഖ്യമന്ത്രി പിറണായി വിജയന്‍. എല്ലാ വര്‍ഗീയ ശക്തികളുമായും പരസ്യമായും രഹസ്യമായും കൂട്ടുകെട്ടുണ്ടാക്കി എല്‍ഡിഎഫിനെ പരാജയപ്പെടുത്താനാവുമോ എന്നാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സിപിഎം ഇതുപോലുള്ള ഒരു കച്ചവടത്തിനുമില്ല. ഏതാനും വോട്ടിനോ നാല് സീറ്റിനോ വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കാന്‍ സിപിഎമ്മില്ല. ഇത് നേരത്തെ വ്യക്തമാക്കിയതാണ്. ഇനിയും അതേ നിലപാട് തന്നെയാണ് സ്വീകരിക്കാന്‍ പോകുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു. സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നേരത്തെ സംഘ പരിവാറിനെ കൂടെക്കൂട്ടുമ്ബോഴൊക്കെ കോണ്‍ഗ്രസിനോടൊപ്പം ലീഗുമുണ്ട്. ഇപ്പോള്‍ ലീഗ് ആരെയും കൂടെക്കൂട്ടുന്ന അവസ്ഥയാണ്. അതിന്റെ ഭാഗമായാണ് ഇപ്പോള്‍ മുസ്ലീം ബഹുജനങ്ങളുടെ ഇടയില്‍ മഹാഭൂരിപക്ഷം മുസ്ലീംങ്ങളും തള്ളിക്കളഞ്ഞിട്ടുള്ള ജമാഅത്തെ ഇസ്ലാമിയേയും എസ്ഡിപിഐയെയും കൂടെ കൂട്ടാനുള്ള നീക്കം. മുസ്ലീം ബഹുജനങ്ങളിലെ സുന്നി വിഭാഗം ഒരു കാലത്തും അംഗീകരിക്കാതിരുന്ന തികഞ്ഞ മതനിരപേക്ഷ ചിന്താഗതിക്കാരാണ് അവര്‍. ഈ വിഭാഗത്തെയാണ് ഇപ്പോള്‍ കൂടെക്കൂട്ടാന്‍ തയ്യാറായിട്ടുള്ളത്.

Related News