തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് കയറി നാലാം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

  • 10/01/2025

മടവൂരില്‍ സ്‌കൂള്‍ ബസ് കയറി വിദ്യാര്‍ഥി മരിച്ചു. മടവൂര്‍ ഗവ. എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയായ കൃഷ്‌ണേന്ദുവാണ് മരിച്ചത്. കുട്ടിയുടെ വീടിന് മുന്നില്‍ വെച്ചായിരുന്നു അപകടം. 

കുട്ടിയെ വീടിന് മുന്നില്‍ ഇറക്കി ബസ് മുന്നോട്ടെടുക്കുന്നതിനിടെ സമീപത്തെ കേബിളില്‍ കാല്‍ കുരുങ്ങി കുട്ടി വീഴുകയായിരുന്നു. ഈ സമയം ബസിന്റെ പിന്‍ഭാഗത്തെ ചക്രം കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ പാരിപ്പിള്ളി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Related News