സന്നിധാനത്തും പരിസരത്തുമുള്ള ഹോട്ടലുകളില്‍ അഗ്‌നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ സുരക്ഷാ പരിശോധന നടത്തി. ഗ്യാസ് സിലണ്ടറുകള്‍ കൃത്യമായ മാർഗനിർദേശങ്ങള്‍ക്ക് അനുസരിച്ച് ഉപയോഗിക്കാത്ത ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കും. അപകടങ്ങള്‍ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട മറ്റ് സുരക്ഷാനിർദേശങ്ങളും ഹോട്ടലുകള്‍ക്ക് അഗ്‌നി രക്ഷാസേന ഉദ്യോഗസ്ഥർ നല്‍കി. വെടിപ്പുര, ഗോഡൗണ്‍ തുടങ്ങിയ സ്ഥലങ്ങളും പരിശോധിച്ച് സുരക്ഷാ നിർദേശങ്ങള്‍ നല്‍കിയതായി പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ ചാർജ് ഓഫീസർ അരുണ്‍ ഭാസ്‌കർ അറിയിച്ചു.
അതേസമയം, സംസ്ഥാന പൊലീസ് മേധാവി ഷേഖ് ദർവേശ് സാഹിബ് ശബരിമല സന്നിധാനത്തില്‍ എത്തി മകരവിളക്കിനു മുന്നോടിയായുള്ള പൊലീസിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തി. സുഗമമായി നടത്തിപ്പിനായി 5000 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുള്ളതായി അദ്ദേഹം അറിയിച്ചു. ഇതില്‍ 1800 ഓളം പേർ സന്നിധാനത്തും 800 പേർ പമ്ബയിലും 700 പേർ നിലക്കലും 1050 ഓളം പേർ ഇടുക്കിയിലും 650 പേർ കോട്ടയത്തുമായാണ് വിന്യസിച്ചിട്ടുള്ളത്.
ഇതിനുപുറമേ, എൻഡിആർഎഫ്, ആർഎഎഫ് സേനകളുടെ സുരക്ഷയും ഉണ്ട്. മകരജ്യോതി കാണാനും അതിനുശേഷം സുഗമമായി മലയിറങ്ങാനും ഉള്ള സൗകരങ്ങളാണ് ഒരുക്കിയിട്ടുള്ളത്. തിരുവാഭരണ ഘോഷയാത്ര നടത്താൻ സ്‌പെഷല്‍ സ്‌കീം നിശ്ചയിച്ചാണ് പൊലീസ് പ്രവർത്തിക്കുന്നത്. ഒരു എസ്പി, 12 ഡിവൈഎസ്പി, 31 സർക്കിള്‍ ഇൻസ്‌പെക്ടർ അടക്കമുള്ള 1440 ഓളം പൊലീസ് ഉദ്യോഗസ്ഥരുണ്ട്. പൊലീസ്, ഫയർ ആൻറ് റസ്‌ക്യൂ, എൻഡിആർഎഫ് തുടങ്ങിയ സേനകള്‍ ജ്യോതി കാണാൻ ആള്‍ക്കാർ കയറുന്ന പ്രധാനപ്പെട്ട എല്ലാസ്ഥലത്തും സുരക്ഷ പരിശോധിച്ചിട്ടുണ്ട്. എല്ലാ വകുപ്പുകളുമായും ഒരു കോ-ഓർഡിനേഷൻ മീറ്റിംഗ് ഞായറാഴ്ച നടക്കും.
സന്നിധാനത്ത് ചീഫ് പോലീസ് കോ-ഓർഡിനേറ്റർ എഡിജിപി എസ് ശ്രീജിത്ത്, പമ്ബയില്‍ സൗത്ത് സോണ്‍ ഐജി ശ്യംസുന്ദർ, നിലക്കലില്‍ ഡിഐജി അജിതാ ബീഗം, എരുമേലി-ഇടുക്കി ഭാഗത്തിന്റെ ചുമതല എറണാകുളം ഡിഐജി സതീഷ് ബിനു എന്നിവർ ക്രമീകരണങ്ങള്‍ മേല്‍നോട്ടം വഹിച്ച് ക്യാമ്ബ് ചെയ്യും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?