സംസ്ഥാനത്തെ എല്ലാ പെട്രോള്‍ പമ്ബുകളും തിങ്കളാഴ്ച രാവിലെ ആറുമുതല്‍ 12 വരെ അടച്ചിടുമെന്ന് ഓള് കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ഡീലേഴ്സ്. എലത്തൂർ എച്ച്പിസിഎല്‍ ഡിപ്പോയില്‍ ചർച്ചക്ക് എത്തിയ പെട്രോളിയം ഡീലേഴ്സ് ഭാരവാഹികളെ ടാങ്കർ ഡ്രൈവർമാർ കയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ചാണ് സമരം. ചൊവ്വാഴ്ച ഇരുമ്ബനം എച്ച്പിസിഎല്‍ ടെർമിനല്‍ ഉപരോധിക്കാനും തീരുമാനിച്ചിട്ടുണ്ട്.
പെട്രോളിയം ഡീലർമാരും ടാങ്കർ ഡ്രൈവർമാരും തമ്മില്‍ കുറച്ചുദിവസമായി തർക്കം നിലനിന്നിരുന്നു. പെട്രോള്‍ പമ്ബില്‍ ഇന്ധനമെത്തിക്കുന്ന ടാങ്കർ ഡ്രൈവർമാർക്ക് ചായ പൈസ എന്ന പേരില്‍ 300 രൂപ ഡീലർമാർ നല്‍കിവരുന്നുണ്ട്. ഇത് വർധിപ്പിക്കണമെന്ന് ഡ്രൈവർമാർ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചർച്ച ചെയ്യുന്നതിനായി വിളിച്ച യോഗത്തിനിടെ ടാങ്കർ ഡ്രൈവർ ഡീലേഴ്സ് ഫെഡറേഷൻ ഭാരവാഹികളെ കയ്യേറ്റം ചെയ്തുവെന്നാണ് ആരോപണം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?