വീട്ടമ്മയെ പീഡിപ്പിച്ചു, നഗ്ന ചിത്രങ്ങള്‍ കാണിച്ച്‌ ഭീഷണിപ്പെടുത്തി പണം തട്ടി; ഒളിവില്‍ കഴിഞ്ഞ യുവാവ് പിടിയില്‍

  • 12/01/2025

നഗ്‌ന ചിത്രങ്ങളും വിഡിയോകളും കാണിച്ച്‌ ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. കാട്ടൂർ തൊപ്പിത്തറ പോക്കാക്കില്ലത്ത് വീട്ടില്‍ ആസിഖ് എന്ന സുധീറാണ് (39 വയസ്) പിടിയിലായത്. കാട്ടൂർ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

വീട്ടമ്മയുടെ ജീവിത സാഹചര്യം മുതലെടുത്ത് സഹായിക്കാനെന്ന വ്യാജേന ഇവരുടെ വീട്ടുകാരുമായി സൗഹൃദം സ്ഥാപിച്ചാണ് ഇയാള്‍ പീഡനത്തിനു ഇരയാക്കിയത്. പിന്നീട് പ്രതി ഇവരുടെ വീഡിയോകളും ഫോട്ടോകളും എടുത്തു ഇതു കാണിച്ചു ഭീഷണിപ്പെടുത്തി. പല തവണകളായി ഒരു ലക്ഷം രൂപയോളം ഇയാള്‍ കൈക്കലാക്കിയെന്നും പൊലീസ് പറഞ്ഞു.

Related News