പത്തനംതിട്ട പീഡനം; 4 പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി, പിടിയിലായവരുടെ എണ്ണം 43

  • 13/01/2025

പത്തനംതിട്ടയില്‍ പതിനെട്ടുകാരിയായ കായികതാരത്തെ പീഡിപ്പിച്ച കേസില്‍ നാല് പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. ഇന്ന് മാത്രം 15 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കേസില്‍ ഇതോടെ ജില്ലയിലെ നാല് സ്റ്റേഷനുകളിലായി അറസ്റ്റിലായവരുടെ എണ്ണം 43 ആയി. 

കേസില്‍ ആകെ 58 പേരാണ് പ്രതികളെന്നു പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. മുഴുവൻ പ്രതികളേയും തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു. പെണ്‍കുട്ടി അഞ്ച് തവണ കൂട്ട ബലാത്സംഗത്തിനു ഇരയായെന്നു കണ്ടെത്തി.

ഇതുവരെ അറസ്റ്റിലായവരില്‍ നാലുപേർ പ്രായപൂർത്തി ആകാത്തവരാണ്. പ്രതികളില്‍ ചിലർ വിദേശത്തേക്ക് കടന്നിട്ടുണ്ട്. ഇവരെ തിരികെ നാട്ടിലെത്തിക്കാൻ പൊലീസ് ശ്രമം തുടങ്ങി. ഇവർക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കും.

Related News