മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ആലപ്പുഴയില്‍ സംഘടിപ്പിച്ച സെമിനാറില്‍ നിന്ന് അവസാന നിമിഷം ജി സുധാകരന്‍ പിന്മാറി. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സെമിനാറില്‍ നിന്നുള്ള പിന്മാറ്റം. പരിപാടിയില്‍ സിപിഎം പ്രതിനിധിയായി നിശ്ചയിച്ചിരുന്നത് ജി സുധാകരനെയായിരുന്നു. ഭരണഘടനയും ന്യൂനപക്ഷ അവകാശങ്ങളും എന്ന വിഷയത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്. രമേശ് ചെന്നിത്തലയാണ് സെമിനാര്‍ ഉദ്ഘാടനം ചെയ്തത്.
പരിപാടിയില്‍ പങ്കെടുക്കരുതെന്ന് ജി സുധാകരന് തിട്ടൂരം കിട്ടിയോ എന്ന് അറിയില്ലെന്ന് മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് പറഞ്ഞു. നേരത്തെ ചന്ദ്രിക ദിനപത്രത്തിന്റെ ക്യാംപയിന്‍ ഉദ്ഘാടനത്തില്‍ നിന്നും ജി സുധാകരന്‍ പിന്‍മാറിയിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?