'പുറത്തിറങ്ങാന്‍ പറ്റാത്ത തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം'; ജയിലില്‍ തന്നെ തുടരുമെന്ന് ബോബി ചെമ്മണൂര്‍

  • 14/01/2025

നടി ഹണി റോസ് നല്‍കിയ ലൈംഗിക അധിക്ഷേപ പരാതിയില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും ജയിലില്‍ തുടര്‍ന്ന് ബോബി ചെമ്മണൂര്‍. റിമാന്‍ഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്നങ്ങളില്‍ കുരുങ്ങി പുറത്തിറങ്ങാന്‍ പറ്റാത്ത തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ജയിലില്‍ തന്നെ തുടരുമെന്നാണ് ബോബി അഭിഭാഷകരെ അറിയിച്ചിതിരിക്കുന്നത്.

ഇത്തരത്തിലുള്ള തടവുകാര്‍ പുറത്തിറങ്ങും വരെ താനും കാക്കനാട് ജയിലില്‍ തുടരുമെന്ന് ബോബി ചെമ്മണൂര്‍ അറിയിച്ചു. തനിക്ക് ഇന്ന് ജാമ്യം നടപ്പാക്കേണ്ടെന്ന് ബോബി ചെമ്മണ്ണൂര്‍ അഭിഭാഷകരെ അറിയിച്ചു. അഭിഭാഷകര്‍ ഇല്ലാതെയും, ബോണ്ട് തുക കെട്ടിവയ്ക്കാന്‍ വയ്ക്കാനും പറ്റാത്ത തടവുകാര്‍ നിരവധി പേര്‍ ജയിലില്‍ തുടരുന്നുണ്ടെന്നും ബോബി ചെമ്മണ്ണൂര്‍ പറയുന്നു. അതേസമയം, ബോബി ചെമ്മണൂര്‍ ഇന്ന് ജയിലില്‍ തുടരും. ബോബിയുടെ നിസഹകരണം ജയില്‍ അധികൃതര്‍ നാളെ കോടതിയെ അറിയിക്കും.

അതേസമയം സമാനമായ കേസുകളില്‍ ഉള്‍പ്പെടരുതെന്നും ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചാല്‍ മജിസ്‌ട്രേറ്റ് കോടതിക്ക് ഇടപെടാമെന്നും ബോബി ചെമ്മണൂരിന്റെ ജാമ്യ വ്യവസ്ഥയില്‍ ഹൈക്കോടതി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്ബോഴൊക്കെ ഹാജരാകണമെന്നും അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കണമെന്നും ജാമ്യ ഉത്തരവില്‍ കോടതി പറയുന്നു.

Related News