മരുഭൂമിയിൽ ജോലി ചെയ്യുന്ന സഹോദരങ്ങക്ക് കിറ്റ് വിതരണം നടത്തി.

  • 21/01/2025


കുവൈത്ത് സിറ്റി: മരുഭൂമിയിൽ ജോലി ചെയ്യുന്ന സഹോദരങ്ങൾക്ക് യൂത്ത് ഇന്ത്യ കുവൈത്തിന്റെയും കെ. ഐ. ജി കനിവിന്റെയും നേതൃത്വത്തിൽ കിറ്റ് വിതരണം നടത്തി. യൂത്ത് ഇന്ത്യ പ്രസിഡന്റ്‌ സിജിൽ ഖാൻ അധ്യക്ഷത വഹിച്ചു, കെ ഐ ജി പ്രസിഡന്റ്‌ പി. ടി ശരീഫ് സാഹിബ്‌ ഉദ്ഘാടനം ചെയ്തു. ആശംസകൾ അർപ്പിച്ചു കൊണ്ട് റസാഖ് നദ്വി , ഡോ. ശറഫുദ്ധീൻ എന്നിവർ സംസാരിച്ചു. കനിവ് കൺവീനർ ഫൈസൽ കെ. വി സമാപനം നടത്തി. കിറ്റ് വിതരണത്തിന് യൂത്ത് ഇന്ത്യ കുവൈത്ത് സോഷ്യൽ റിലീഫ് കൺവീനർ റമീസ്, ട്രഷറർ ഹസീബ്, എക്സിക്യൂട്ടീവ് അംഗം മഹനാസ് മുസ്തഫ എന്നിവർ നേതൃത്വം നൽകി. ഇരുന്നുറോളം ആളുകളിലേക്ക് കിറ്റ് എത്തിക്കാൻ കഴിഞ്ഞു.

Related News