ഫര്‍വാനിയ ലോക് ഡൌണ്‍; ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തലിനായി കാത്തിരിക്കുകയാണെന്ന് താരിഖ് അൽ മസ്രം

  • 19/07/2020

കുവൈറ്റ് സിറ്റി: രാജ്യത്തെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ഫര്‍വാനിയയിലെ ലോക് ഡൌണ്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തലിനായി കാത്തിരിക്കുകയാണെന്ന് കുവൈറ്റ് സർക്കാർ വക്താവ് താരിഖ് അൽ മസ്രം വ്യക്തമാക്കി .ആരോഗ്യ വകുപ്പിന്‍റെ നിര്‍ദ്ദേശമനുസരിച്ചാണ് നേരത്തെ സമ്പൂര്‍ണ്ണ ലോക് ഡൌണ്‍ പ്രഖ്യാപിച്ച ഹവല്ലി, മഹബുള്ള , ജലീബ് , ഖൈത്താന്‍ പ്രദേശങ്ങളിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനജീവിതം സാധാരണ നിലയിലേക്ക്‌ മാറ്റുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച 5 ഘട്ട പദ്ധതിയുടെ മൂന്നം ഘട്ടം നടപ്പിലാക്കുന്നത്‌ സംബന്ധിച്ച് ആരോഗ്യ വിദഗ്ധര്‍ പരിശോധിച്ച് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂടിച്ചേര്‍ത്തു. നാളെ ചേരുന്ന മന്ത്രി സഭാ യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട ചില നിർണ്ണായക തീരുമാനങ്ങൾ പ്രഖ്യാപിക്കുമെന്നാണു സൂചന. നേരത്തെ നിശ്ചയിച്ചത്‌ പ്രകാരം ഈ മാസം 21 മുതലാണു മൂന്നാം ഘട്ട പദ്ധതിയിലേക്കുള്ള പ്രവേശനം നടക്കേണ്ടിയിരുന്നത്‌.

Related News