കുവൈത്ത് സിറ്റി: രാജ്യത്തെ സിവില്‍ ഐ.ഡി ഇടപാടുകളുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങൾക്കും വാട്ട്‌സ്ആപ്പ് വഴി സന്ദേശങ്ങൾ ലഭിക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി) അറിയിച്ചു.സംശയങ്ങള്‍ക്ക് പാസിയുടെ വാട്ട്‌സ്ആപ്പ് നമ്പർ 97361287 ൽ ബന്ധപ്പെടാം. അതിനിടെ സിവിൽ ഐ. ഡി കാർഡുകളുടെ എണ്ണം വർധിപ്പിക്കാൻ ശ്രമിക്കുന്നതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അധികൃതര്‍ അറിയിച്ചു. 90,000 കാർഡുകളാണ് വിതരണത്തിന് തയാറായി കിയോസ്കുകളിൽ നിക്ഷേപിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ പാസിയുടെ ആസ്ഥാനത്ത് എത്തുന്നതിന് മുമ്പായി തങ്ങളുടെ കാര്‍ഡുകളുടെ സ്റ്റാറ്റസ് പരിശോധിച്ച് സന്ദര്‍ശനം നടത്തണമെന്ന് പാസി അധികൃതര്‍ അറിയിച്ചു. വെബ് സൈറ്റ് വഴിയും 1889988 നമ്പറില്‍ വിളിച്ചും കാര്‍ഡുകളുടെ അവസ്ഥ പരിശോധിക്കാം. ഓണ്‍ലൈന്‍ വഴി പ്രീ അപ്പോയിന്‍റ്മെന്‍റ് എടുത്തവര്‍ക്ക് മാത്രമേ പാസി ഓഫീസില്‍ പ്രവേശനം അനുവദിക്കുകയുള്ളൂ.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?