കെകെഐസി അബ്ബാസിയ മദ്രസ്സ സർഗ്ഗവസന്തം നാളെ

  • 06/02/2025


വിദ്യാര്‍ത്ഥികളിലെ സര്‍ഗശേഷി പരിപോഷിപ്പിക്കുകയെന്നലക്ഷ്യത്തോടുക്കൂടി കുവൈറ്റ് കേരള ഇസ്ലാഹി സെന്റർ അബ്ബാസിയ മദ്രസ്സ സംഘടിപ്പിക്കുന്ന സർഗ്ഗ വസന്തം ഫെബ്രുവരി 7 ന് വൈകീട്ട് 3.30മുതൽ 9.30 വരെ ഖുർതുബ ഇഹ്യാഹ് തൂറാസ് ഹാളിൽ വെച്ചു സംഘടിപ്പിക്കും 

കെകെഐസി കേന്ദ്ര വിദ്യാഭാസ സെക്രട്ടറി അബ്‍ദുല്‍ അസീസ് നരക്കോട് ഉദ്ഘാടനം ചെയ്യും.

 പ്രസംഗം, ഇസ്ലാമിക ഗാനം ,മാപ്പിളപ്പാട്ട് ,
കഥ പറയൽ ഖുര്‍ആന്‍ പാരായണം ആംഗ്യപ്പാട്ട്, എന്നിവയാണ് മത്സരഇനങ്ങൾ 

മത്സരത്തിൽ വിജയികളായവരെ കുവൈറ്റിലെ അഞ്ചു ഇസ്ലാഹി മദ്രസകളിൽ നിന്ന് വിജയികളായവർക്ക് വേണ്ടി കേന്ദ്രതലത്തിൽ ഫെബ്രുവരി 21 ഖൈത്താനിൽ വെച്ചു നടക്കുന്ന സർഗ്ഗ വസന്തം പ്രോഗ്രാമിൽ പങ്കെടുപ്പിക്കും.

പ്രോഗ്രാമിൽ അർദ്ധ വാർഷിക പരീക്ഷയിൽ റാങ്ക് ജേതാക്കൾ ക്കുള്ള അവാർഡ് ദാനം നിവഹിക്കുമെന്ന് PTA ഭാരവാഹികൾ അറിയിച്ചു

Related News