കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ അനുസ്മരണ സംഗമം

  • 08/02/2025


കുവൈത്ത് സിറ്റി:കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിലിന്റെ നേതൃത്വത്തിൽ  
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ,പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ,പി പി മുഹമ്മദ് ഫൈസി അനുസ്മരണ സംഗമവും ദിക്‌ർ മജ്‌ലിസും സംഘടിപ്പിച്ചു. അബ്ബാസിയ കെ ഐ സി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടി കെ ഐ സി വൈസ് പ്രസിഡണ്ട് മുസ്ത്വഫ ദാരിമി ഉൽഘടനാം ചെയ്തു.പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി അധ്യക്ഷത വഹിച്ചു.ചെയർമാൻ ശംസുദ്ധീൻ ഫൈസി അനുസ്മരണ പ്രഭാഷണം നടത്തി.സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വിഭാവനം ചെയ്യുന്ന ഉലമ-ഉമറാ ഐക്യത്തിന് വേണ്ടി നിലകൊള്ളുകയും ആത്മീയതയുടെ വെളിച്ചം കൊണ്ട് സമൂഹത്തിനു നേർവഴി കാണിക്കുകയും ചെയ്ത നേതാക്കളുടെ വിനയത്തിൻ്റെ പാത പുതു തലമുറയ്ക്ക് മാതൃകയാണെന്ന് ശംസുദ്ധീൻ ഫൈസി അഭിപ്രായപ്പെട്ടു.
സമസ്ത നൂറാം വാർഷിക മഹാ സമ്മേളനത്തിനു ആശംസകളറിയിക്കുന്ന പോസ്റ്റർ ചടങ്ങിൽ വെച്ച് പ്രകാശനം ചെയ്തു.കേന്ദ്ര നേതാക്കളായ മുഹമ്മദലി പുതുപ്പറമ്പ്,ഇസ്മായിൽ ഹുദവി,അബ്ദുൽ ലത്തീഫ് എടയൂർ തുടങ്ങിയവർ സംബന്ധിച്ചു.മേഖല,യൂണിറ്റ് നേതാക്കൾ പരിപാടിക്ക് നേതൃത്വം നൽകി.
ആക്ടിങ് ജനറൽ സെക്രട്ടറി അബ്ദുൽ നാസർ കോഡൂർ സ്വാഗതവും ട്രഷറർ ഇഎസ് അബ്ദുൾറഹ്മാൻ ഹാജി നന്ദിയും പറഞ്ഞു.

Related News