ഫഹാഹീൽ മദ്രസ്സ ഡ്രൈവർമാരെ ആദരിച്ചു.

  • 10/02/2025


വഫ്രയിൽ സംഘടിപ്പിച്ച കെ. കെ. ഐ. സി. ഫഹാഹീൽ ഇസ്‌ലാഹി മദ്രസ്സയുടെ പിക്നിക്കിൽ വെച്ച് വർഷങ്ങളായി മദ്രസ്സ്ക്ക് വേണ്ടി സേവനമനുഷ്ഠിക്കുന്ന ഡ്രൈവർമാരെ ആദരിച്ചു.


LKG മുതൽ 7ആം ക്ലാസ്, CRE ഉൾപ്പടെയുള്ള വിദ്യാർത്ഥികളും, രക്ഷിതാക്കളും, അധ്യാപകരും കുടുംബസമേതം പങ്കെടുത്ത പരിപാടിയിൽ വിവിധ കായിക മത്സരങ്ങളും വിജയികൾക്കുള്ള സമ്മാനദാനവും നിർവ്വഹിക്കപെട്ടു. 

വേറിട്ട അനുഭവമായത് തങ്ങളുടെ മക്കളെ സുരക്ഷിതമായി കൊണ്ടുപോകുന്ന ഡ്രൈവർമാർക്കുള്ള രക്ഷിതാക്കളുടെ മുൻകൈയിൽ നടന്ന ആദരവായിരുന്നു. 

തങ്ങളിൽ അർപ്പിതമായ ഉത്തരവാദിത്വം മികച്ച രീതിയിൽ നിർവ്വഹിക്കുന്നതിനുള്ള അംഗീകാരവും തുടർന്നും ആ ജാഗ്രത നിലനിർത്താനുള്ള ഉണർത്തലുമായി ഈ ആദരം. 

പരിപാടിക്ക് മദ്രസ്സ പ്രധാന അദ്ധ്യാപകൻ സാജു ചെമ്മനാട് ആങ്കറിങ് നിർവഹിച്ചു. 

പി ടി എ ഭാരവാഹികളായ ,അബ്ദുൽ മുനീർ ചൊക്ലി, സിറാജ് കാലടി, നൈസാം, ഷെരീഫ് മംഗഫ്, ആഷിക്ക്, അനൂദ്, ഷെഫീഖ്, ജംഷാദ്,നേതൃത്വം നൽകി. എം.ടി.എ ഭാരവാഹികൾ, കിസ് വ ഭാരവാഹികൾ, എന്നിവർ സ്ത്രീകൾക്ക് നേതൃത്വം നൽകി കുട്ടികളുടെ മത്സര പരിപാടിക്കൾക്ക് മദ്രസ ടീച്ചേഴ്സ് മദ്രസ്സ അഡ്മിനും നേത്രത്തം നൽകി 
സമാപന പരിപാടിയിൽ കെ കെ ഐ സി കേന്ദ്ര ഭാരവാഹികലായ സുനാഷ് ഷുക്കൂർ , എൻ.കെ. അബ്ദുൽ സലാം, അസീസ് നരക്കോട്ട്, അസ്ലം കപ്പാട് എന്നിവർ പങ്കെടുത്തു.

രാവിലെ 9 മണിക്കാരംഭിച്ച പിക്നിക് വൈകിട്ട് 5 മണിക്ക് സമാപിച്ചു. 

കുവൈറ്റ് കേരള ഇസ്‌ലാഹി സെൻറ്റർ വിദ്യാഭ്യാസ വകുപ്പിൻറ്റെ നേതൃത്വത്തിൽ ഔക്കാഫ് മന്ത്രാലയത്തിൻറ്റെ അംഗീകാരത്തോടുകൂടി 1995 മുതൽ ഫഹാഹീൽ ദാറുൽ ഖുർആനിലാണ് വെള്ളി, ശനി ദിവസങ്ങളിലായി മദ്രസ്സ പ്രവർത്തിക്കുന്നത്. വിശദവിവരങ്ങൾക്ക് 66642027 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Related News