അടൂർ എൻ.ആർ.ഐ ഫോറം കുവൈത്ത് ചാപ്റ്റർ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

  • 12/02/2025



അടൂർ എൻ.ആർ.ഐ ഫോറം കുവൈറ്റ് ചാപ്റ്റർ 2025 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.
അബ്ബാസിയ ഹൈഡൈൻ ഹാളിൽ വച്ച് നടന്ന പൊതുയോഗത്തിൽ പ്രസിഡൻറ് ബിജോ പി. ബാബു അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് റിജോ കോശി സ്വാഗതം ആശംസിച്ചു.യോഗത്തിൽ സെക്രട്ടറി കെ.സി ബിജു വാർഷിക റിപ്പോർട്ടും ട്രഷറർ എ.ജി സുനിൽകുമാർ വാർഷിക കണക്കും,ജോൺ മാത്യു ജീവകാരുണ്യ പ്രവർത്തന റിപ്പോർട്ടും,ആഷ ശമുവേൽ വനിത വിഭാഗം റിപ്പോർട്ടും,ജോയി ജോർജ് മുല്ലംതാനം ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു.

പ്രവർത്തന വർഷത്തെ കലണ്ടർ മാത്യുസ് ഉമ്മൻ കോശി മാത്യുവിന് നല്കി പ്രകാശനം ചെയ്തു.

തുടർന്ന് ഉപദേശക സമിതി ചെയർമാൻ ശ്രീകുമാർ എസ്.നായർ വരണാധികാരിയായ യോഗത്തിൽ 2025 പ്രവർത്തന വർഷത്തെ ഭാരവാഹികളായി കെ.സി ബിജു (പ്രസിഡന്റ്), ശ്രീകുമാർ എസ്.നായർ (വൈസ് പ്രസിഡൻറ്), റോയി പാപ്പച്ചൻ (ജനറൽ സെക്രട്ടറി),എ.ജി സുനിൽ കുമാർ (ട്രഷറർ),വിഷ്ണു രാജ് (ജോ.സെക്രട്ടറി), ബിജു കോശി (ജോ. ട്രഷറർ),സി.ആർ റിൻസൺ (പി.ആർ.ഒ) എന്നിവരേയും ഓഡിറ്റർ ആയി ബിജി തങ്കച്ചൻ ഉപദേശക സമതിയിലേക്ക് ബിജോ.പി.ബാബു (ചെയർമാൻ) മാത്യൂസ് ഉമ്മൻ,ബിജു ഡാനിയേൽ എന്നിവരെ അംഗങ്ങളായും തിരഞ്ഞെടുത്തു.

അനു പി.രാജൻ, റിജോ കോശി,ജോൺ മാത്യു, വില്യംകുഞ്ഞ്കുഞ്ഞ്‌, ഷിബു മത്തായി,ഷഹീർ മൈദീൻകുഞ്ഞ്,ആഷാ സാമുവൽ,സാംസി സാം ,ബിനു ജോണി,ജയ കൃഷ്ണൻ,സജു മാത്യൂ, ജ്യോതിഷ് പി.ജി ,അരുൺ രാജ് എന്നിവരാണ് പ്രവർത്തന സമിതി അംഗങ്ങൾ.ജനറൽ സെക്രട്ടറി റോയി പാപ്പച്ചൻ യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു.

Video Link
https://we.tl/t-imBO8z5axi


Related News