KKIC സാൽമിയ ഇസ്‌ലാഹീ മദ്രസ സ്റ്റുഡന്റ്സ് മാഗസിൻ പ്രകാശനം ചെയ്തു

  • 12/02/2025


കുവൈറ്റ് കേരളാ ഇസ്‌ലാഹി സെന്റർ (KKIC) സാൽമിയ ഇസ്‌ലാഹി മദ്രസയുടെ 2025 വർഷത്തെ ആദ്യ സ്റ്റുഡന്റ്സ് മാഗസിൻ പ്രസിദ്ധീകരിച്ചു. പ്രകാശന ചടങ്ങിൽ KKIC പി.ആർ. & മീഡിയ സെക്രട്ടറി എൻ. കെ. അബ്ദുസ്സലാം സാഹിബ് മാഗസിൻ PTA പ്രസിഡന്റ് ശഫീഖ് തിഡിലിനു കൈമാറിയാണ് ഔദ്യോഗിക പ്രകാശനം ചെയ്തത്.

മദ്രസ വിദ്യാർത്ഥികളുടെ സൃഷ്ടിപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ മാഗസിൻ തയ്യാറാക്കിയത്. ലേഖനങ്ങൾ, കവിതകൾ, അറബി ലേഖനങ്ങൾ, അനുഭവക്കുറിപ്പുകൾ, ചിത്രകലാ രചനകൾ, അറബി കാലിഗ്രാഫി തുടങ്ങിയവ ഉൾക്കൊള്ളുന്നതാണ് പ്രസിദ്ധീകരണം.

പ്രകാശന ചടങ്ങിൽ KKIC എഡുക്കേഷൻ സെക്രട്ടറി അബ്ദുൽ അസീസ് നരക്കോട്, മദ്രസാ സദ്ർ അബ്ദുറഹ്മാൻ ഉസ്താദ്, രക്ഷിതാക്കൾ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ സാന്നിധ്യം വഹിച്ചു.

Related News