കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 559 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം. ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 59763 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര്‍ അബ്ദുള്ള അൽ സനദ് അറിയിച്ചു. 652 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 337 സ്വദേശികൾക്കും 222 വിദേശികൾക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇന്ന് മരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല.
ജഹ്റ ആരോഗ്യമേഖലയിൽ 164, അൽ ഫർവാനിയ ആരോഗ്യമേഖലയിൽ 144, അൽ അഹ്മദി ആരോഗ്യ മേഖലയിൽ 130, ഹവാലി ആരോഗ്യ മേഖലയിൽ 76, ക്യാപ്പിറ്റൽ 45 കേസുകളുമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?