കെ.കെ.എം.എ.'മർഹബ യാ ശഹ്റു റമദാൻ' സംഘടിപ്പിച്ചു

  • 15/02/2025



കുവൈത്ത് : 
"മുസ്ലിം ലോകം വിശുദ്ധ റമദാനിനെ വരവേൽക്കാൻ വൈജ്ഞാനികവും ആത്മീയവൃമായ മുന്നൊരുക്കം അനിവാര്യമാണ്.
വിശ്വാസപരവും, ആത്മീയവും, ശാരീരികവും, സാമ്പത്തികവും സാംസ്കാരികവുമായി മുസ്ലിം സമൂഹത്തിനെ സ്ഫുടം ചെയ്തെടുക്കുന്ന സൃഷ്ടാവിൻ്റെ പാഠശാലയാണ് വിശ്വാസികൾക്ക് വിശുദ്ധ റമളാൻ " കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ മത കാര്യ വിഭാഗം കുവൈറ്റ്‌ ശർക്കിലെ അവാദി മസ്ജിദ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച 'മർഹബ യാ ശഹ്റ് റമദാൻ' പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തിയ പ്രമുഖ വാഗ്മി അഷ്‌റഫ്‌ ഏകരൂൽ അഭിപ്രായപ്പെട്ടു. 

ലോക ജനസഖ്യയിലെ ഒരു മുഖ്യഘടകം പൂർണ്ണമായും വ്രതത്തിലേക്കും ജീവ കാരുണ്യ മേഖലയയിലേക്കും ശ്രദ്ധയുന്നതിലൂടെ അതിൻ്റെ വെളിച്ചവും, തെളിച്ചവും ലോക സമാധാനത്തിന് വലിയ സംഭാവനകളാണ് നൽകുന്നത്. സ്വർഗ്ഗ വാതിലുകളിലൂടെ കടന്ന് പോകുവാൻ നൻമ മുറുകെ പിടിച്ച് കൊണ്ട് ഈ അവസരം ഉപയോഗിക്കുകയാണ് വിശ്വാസികൾ ചെയ്യേണ്ടത് എന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു. 

മനുഷ്യർക്ക് ജീവിതത്തിൽ സകല മേഖലയിലും കൃത്യമായ മാർഗ്ഗദർശനം നൽകുന്ന അല്ലാഹു വിൻ്റെ അന്ത്യവേദമായ വിശുദ്ധ ഖുർആൻ അവതീർണ്ണമായ മാസമെന്നതാണ് ഈ മാസത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകത എന്നത് ഖുർആന്റെ അവതരണം കൂടിയാണ് , ഇസ്ലാമിക സംവിധാനവും കാഴ്ചപ്പാടുകളും ലോക ജനതക്ക് ഒരു പാഠ വിഷയമാണെന്ന് സദസിനോട് സംവദിച്ചു കൊണ്ട് കുവൈറ്റിലെ പ്രമുഖ പണ്ഡിതൻ ഉസ്താദ് അവാദി ഇമാം ശൈഖ് ബഹാവുദീൻ സംബന്ധിച്ച അഭിപ്രായപ്പെട്ടു. 

കെ. കെ. എം. എ. ആക്ടിങ് പ്രസിഡന്റ്‌ കെ.സി.റഫീഖ് അധ്യക്ഷത വഹിച്ചു, ചെയർമാൻ എ.പി. അബ്ദുൽ സലാം ഉൽഘാടനം നിർവഹിച്ചു. മത കാര്യ വിഭാഗം വർക്കിംഗ്‌ പ്രസിഡന്റ്‌ സംസം അബ്ദുൽ റഷീദ് സ്വാഗതം പറഞ്ഞു. കേന്ദ്ര നേതാക്കളായ വൈസ് ചെയർമാൻ ഇബ്രാഹിം കുന്നിൽ, ജനറൽ സെക്രട്ടറി ബി.എം.ഇക്ബാൽ, ട്രഷറർ മുനീർ കുനിയ മറ്റു കേന്ദ്ര, സോണൽ, ബ്രാഞ്ച് നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു, 
കേന്ദ്ര കമ്മ്യൂണിക്കേഷൻ സെക്രട്ടറി കെ.സി. അബ്ദുൽ കരീം പരിപാടി ക്രോഡീകരിച്ചു. കേന്ദ്ര വർക്കിംഗ്‌ പ്രസിഡന്റ്‌ ഒ.പി. ശറഫുദ്ധീൻ ഖുർആൻ പാരായണം നടത്തി. കേന്ദ്ര അഡ്മിൻ സെക്രട്ടറി സുൽഫിക്കർ.എം.പി സദസിന് നന്ദി പറഞ്ഞു.


Related News