ഒഐസിസി കണ്ണൂർ - സൗജന്യ മെഡിക്കൽ ക്യാമ്പ് ഫ്ലയർ പ്രകാശനം ചെയ്തു

  • 18/02/2025


കുവൈറ്റ്‌ : കുവൈറ്റ് ദേശീയ-വിമോചനദിന ആഘോഷങ്ങളോട് അനുബന്ധിച്ച് ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അബ്ബാസിയ മെട്രോ മെഡിക്കൽ കെയറിൽ വെച്ച് നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ ഫ്ലയർ പ്രകാശനം ഒഐസിസി കുവൈറ്റ് നാഷണൽ പ്രസിഡന്റ് ശ്രീ വർഗീസ് പുതുക്കുളങ്ങര നിർവഹിച്ചു ഒഐസിസി കുവൈറ്റ്‌ കണ്ണൂർ ജില്ലാ പ്രസിഡന്റ് ലിപിൻ മുഴക്കുന്ന് മറ്റ് ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. 

ഫെബ്രുവരി 28 വെള്ളിയാഴ്ച്ച രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക് 1 മണിവരെയാണ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത് ഷുഗർ, കൊളെസ്ട്രോൾ, ഫാറ്റി ലിവർ, യൂറിക് ആസിഡ് ഉൾപ്പെടെ നിരവധി ടെസ്റ്റുകൾ സൗജന്യമായി ഉണ്ടാകുന്നതോടപ്പം വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനങ്ങളും ലഭ്യമാകുന്നതാണ് .

മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കുന്നവർ ഗൂഗിൾ ഫോം വഴി മുൻകൂട്ടി രെജിസ്റ്ററേഷൻ ചെയ്യേണ്ടതാണ്.

Related News