കോഴിക്കോട് ജില്ലാ അസോസിയേഷൻ ഫുട്ബോൾ ഫർവാനിയ ജേതാക്കൾ

  • 18/02/2025


കുവൈത്ത് സിറ്റി : കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റ്‌ സംഘടിപ്പിച്ച സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സീസൺ വൺ ഫർവാനിയ ഏരിയ ടീം ജേതാക്കൾ ആയി. വാശിയേറിയ ഫൈനൽ മത്സരത്തിൽ ടൈബ്രേക്കറിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ജെഹ്‌റ ഏരിയയെ തോൽപ്പിച്ചു കൊണ്ടാണ് പ്രഥമ ആർ.കെ അസീസ് ട്രോഫി ഫർവാനിയ നേടിയത്. ടി.പി.എസ് സ്കൂൾ പ്രിൻസിപ്പൽ രവി അയനോളി കിക്കോഫ് നിർവഹിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്ത ടൂർണമെന്റ് കെഫാക് റഫറി പാനൽ അംഗം മുനീർ കളികൾ നിയന്ത്രിച്ചു. അസോസിയേഷൻ പ്രസിഡന്റ്‌ രാഗേഷ് പറമ്പത്ത്, ജനറൽ സെക്രട്ടറി ഷാജി കെ.വി ട്രഷറർ ഹനീഫ് സി രക്ഷാധികാരികളായ സിറാജ് എരഞ്ഞിക്കൽ, പ്രമോദ് ആർ.ബി ടൂർണമെന്റ് ജനറൽ കൺവീനർ റഷീദ് ഉള്ളിയേരി മഹിളാവേദി പ്രസിഡന്റ്‌ ഹസീന അഷ്‌റഫ്‌ ജനറൽ സെക്രട്ടറി രേഖ എസ് എന്നിവർ സംസാരിച്ചു. അസോസിയേഷന്റെ അറുപത്തിയഞ്ച് അംഗങ്ങൾ ആറ് ടീമുകളിൽ ആയി അണിനിരന്ന മത്സരത്തിൽ വിജയികൾക്കുള്ള കിരീടവും മെഡലും ടൂർണമെന്റ് മുഖ്യ സ്പോൺസർ ആയ തലശ്ശേരി തക്കാരം റെസ്റ്റോറന്റ് സാരഥി നജ്മുദ്ദീൻ വിതരണം ചെയ്തു. മറ്റൊരു സ്പോൺസർ ആയ ആർ.കെ റാഫി രണ്ടാം സ്ഥാനക്കാർക്കുള്ള കിരീടവും മെഡലും വിതരണം ചെയ്തു. ജെഹ്‌റ ഏരിയ ടീമിലെ ജസീൽ ആണ് ടൂർണമെന്റിലെ ടോപ്സ്കോറർ. കോഴിക്കോട് ജില്ലാ അസോസിയേഷൻ ഭാരവാഹികളും സെൻട്രൽ എക്സിക്യൂട്ടീവ് അംഗങ്ങളും ചേർന്ന് ടൂർണമെന്റിന് നേതൃത്വം നൽകി.

Related News