ഷഫീഖ് പി.പി, സാദിഖ് അലി എന്നിവർക്ക് യാത്രയയപ്പ് സംഘടിപ്പിച്ചു.

  • 19/02/2025




കുവൈത്ത് പ്രവാസ ജീവിതം അവസാനിപ്പിച്ച് യാത്രയാകുന്ന കുവൈത്ത് കേരള 
ഇസ്ലാഹീ സെന്റർ ഭാരവാഹികളായ ഷഫീഖ് മാഷ് പുളിക്കൽ, സാദിഖ് അലി എന്നിവർക്ക് സെന്റർ യാത്രയായപ്പ് നല്കി. 

സെന്ററിന്റെ 
യൂണിറ്റ്, കേന്ദ്ര ഭാരവാഹികളായും
സെന്റർ നടത്തുന്ന മദ്രസ യുമായും ബന്ധപ്പെട്ട് പ്രവർത്തിച്ചു വന്ന ഇരുവരും പ്രബോധന, ജീവകാരുണ്യ മേഖലയിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങളായിരുന്നു. 

സെന്റർ വൈസ്പ്രസിഡന്റ് സി. പി. അബ്ദുൽ അസീസിന്റെ അധ്യക്ഷതയിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ സുനാഷ് ഷുക്കൂർ, അബ്ദുൽ അസീസ് നരക്കോട്ട്, കെ. സി. മുഹമ്മദ് നജീബ്,സൈദലവി സുല്ലമി, അൻവർ കാളികാവ്, സിദ്ധീഖ് ഫറൂഖി,ഷബീർ നന്തി, മുഹമ്മദ് അസ് ലം കപ്പാട്, സക്കീർ കൊയിലാണ്ടി, അഷറഫ് എകരുൽ, എൻ.കെ.അബ്ദുസ്സലാം, മഹബൂബ് കാപ്പാട്, ഡോക്ടർ യാസിർ, എൻ.സി.മുജീബ് 
റഹ്മാൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. 

യാത്ര പോകുന്ന സാദിഖ് അലിക്കും, ഷഫീഖ് മാഷിനുമുള്ള ഉപഹാരം വൈസ് പ്രസിഡന്റ് സി.പി.അബ്ദുൽ അസീസ് കൈമാറി. 

സാദിഖ് അലിയും, ഷഫീഖ് മാഷും മറുപടി ഭാഷണം നടത്തി, ഐ.ടി.സെക്രട്ടറി സമീർ അലി നന്ദി പറഞ്ഞു.

Related News