കുവൈത്ത് സിറ്റി : ആഭ്യന്തര മന്ത്രാലയ വെബ്‌സൈറ്റ് വഴി ഒരാഴ്ചയ്ക്കുള്ളിൽ 9.5 ലക്ഷത്തിലധികം ഇടപാടുകൾ നടന്നതായി അധികൃതര്‍ അറിയിച്ചു. . ജൂലൈ 10 മുതൽ ജൂലൈ 16 വരെ www.moi.gov.kw വഴി 9,96,272 ഇടപാടുകൾ പൂർത്തിയായതായി ആഭ്യന്തര മന്ത്രാലയത്തിലെ സെക്യൂരിറ്റി റിലേഷൻസ് ആന്റ് മീഡിയ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജനറൽ വെളിപ്പെടുത്തി.അടുത്തിടെയാണ് വിസ പുതുക്കലും ലൈസൻസ് പുതുക്കലും ഓൺലൈൻ വഴി ആക്കിയത്. ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക വഴി ഏറെ സമയവും സൗകര്യവും ലാഭിക്കാൻ കഴിയുമെന്നും, ഈ തീരുമാനം പൊതു ജനങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നുമാണ് കരുതുന്നത്. 2022ഓട് കൂടി എല്ലാ സർക്കാർ ഇടപാടുകളും ഓൺലൈൻ വഴിയാക്കാനാണ് കുവൈറ്റ് സർക്കാർ ലക്ഷ്യമിടുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?