കെ കെ ഐ സി ഇന്റർ മദ്രസ്സ സർഗ വസന്തം ഓവറോൾ ചാംപ്യൻഷിപ് നേടി സാൽമിയ മദ്രസ്സ

  • 22/02/2025




കെ കെ ഐ സി ഇൻറർ മദ്രസ സർഗ്ഗ വസന്തം സംഘടിപ്പിച്ചു. കുവൈറ്റ് കേരള ഇസ്ലാഹി സെൻറർ വിദ്യാഭ്യാസ വിഭാഗത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഇസ്ലാഹി മദ്രസ വിദ്യാർത്ഥികളുടെ മദ്രസ തല കലാ മത്സരങ്ങൾ സംഘടിപ്പിച്ചു. 

ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ വെച്ച് 7 വേദികളിലായി നടന്ന മത്സരത്തിൽ അബ്ബാസിയ, ഫർവാനിയ, ഫഹാഹീൽ, സാൽമിയ, ജഹറ എന്നീ മദ്രസകളിലെ വിദ്യാർഥികൾ തമ്മിൽ മാറ്റുരക്കുകയുണ്ടായി.

കിഡ്സ്, സബ്ജൂനിയർ, ജൂനിയർ ബോയ്സ്, ജൂനിയർ ഗേൾസ്, സീനിയർ ബോയ്സ്, സീനിയർ ഗേൾസ്, സൂപ്പർ സീനിയർ ബോയ്സ്, സൂപ്പർ സീനിയർ ഗേൾസ് എന്ന 8 കാറ്റഗറികളിലായി ഖുർആൻ പാരായണം, ഇസ്ലാമിക ഗാനം മലയാളം, ഇസ്ലാമിക ഗാനം അറബി, കഥപറയൽ, പ്രസംഗം മലയാളം, പ്രസംഗം ഇംഗ്ലീഷ്, സംഘഗാനം, ആക്ഷൻ സോങ്, പവർ പോയിൻറ് പ്രസന്റേഷൻ, Ted Talk എന്നീ സ്റ്റേജ് ഇന മത്സരങ്ങളും,
കളറിംഗ്, മെമ്മറി ടെസ്റ്റ്, ഹാൻഡ് റൈറ്റിംഗ് അറബിക്, പദനിർമ്മാണം അറബിക്, ഷോർട്ട് വീഡിയോ മേക്കിങ്, ഡിജിറ്റൽ പോസ്റ്റർ മേക്കിങ് എന്നീ സ്റ്റേജിതര മത്സരങ്ങളും സംഘടിപ്പിച്ചു. 

കൂടാതെ ആവേശകരമായ ക്വിസ് മത്സരവും സംഘടിപ്പിക്കുകയുണ്ടായി.

മദ്രസകൾ തമ്മിലുള്ള ആവേശകരമായ മത്സരത്തിൽ 153 പോയിന്റോടെ സാൽമിയ മദ്‌റസ ഓവറോൾ ചാമ്പ്യന്മാരായി. 

141 പോയിന്റോടെ ഫർവാനിയ മദ്‌റസ രണ്ടാം സ്ഥാനവും,

139 പോയിന്റോടെ ഫഹാഹീൽ മദ്രസ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സർഗ വസന്തം ഓർഗനൈസിംഗ് കമ്മിറ്റി, കിസ് വ ഭാരവാഹികൾ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.

മദ്രസ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കെ.കെ.ഐ.സി, കിസ്‌വ പ്രവർത്തകരുടെയും സാന്നിധ്യം പ്രോഗ്രാമിന് ആവേശം നൽകി.

കെ കെ ഐ സി കേന്ദ്ര, യൂണിറ്റ് ഭാരവാഹികൾ, കിസ്‌വ കേന്ദ്ര ഭാരവാഹികൾ 
പിടിഎ ഭാരവാഹികൾ മാതൃസഭ അംഗങ്ങൾ എന്നിവർ വിജയികൾക്കുള്ള ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.

ഓവറോൾ ചാമ്പ്യൻമാർക്കുള്ള ട്രോഫി കെ.കെ.ഐ.സി വൈസ് പ്രസിഡണ്ട് സിപി അബ്ദുൽ അസീസും രണ്ടാം സ്ഥാനക്കാർക്കുള്ള ട്രോഫി കെ.കെ.ഐ.സി ജനറൽ സെക്രട്ടറി സുനാഷ് ഷുക്കൂറും വിതരണം ചെയ്തു.

Related News