വിശ്വബ്രഹ്മം കുവൈത്ത് കടലിലൂടെ ഉല്ലാസയാത്ര സംഘടിപ്പിച്ചു

  • 23/02/2025


കുവൈത്തിലെ വിശ്വകർമ്മചരുടെ സംഘടനയായ വിശ്വബ്രഹ്മം കുവൈത്ത് കടലിലൂടെ ഉല്ലാസ യാത്ര സംഘടിപ്പിച്ചു.
സാൽമിയ മറീന ബീച്ചിൽ നിന്നും തുടങ്ങിയ ബോട്ട് യാത്രയിൽ നിരവധി അംഗങ്ങൾ പങ്കെടുത്തു.
പ്രസിഡൻ്റ് സുമേഷ് സുധാകരൻ അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി ജോഷി ബാലൻ സ്വാഗതം ആശംസിച്ചു, രക്ഷാധികാരി മുരളീധരൻ പോരേടം ആശംസയും, അനിൽ ആചാരി നന്ദിയും രേഖപ്പെടുത്തി, വിശ്വബ്രഹ്മം കുടുംബാംഗങ്ങൾ അവതരിപ്പിച്ച നിരവധിയായ വ്യത്യസ്ത കലാപരിപാടികൾ പ്രോഗ്രാമിന് മികവേകി.
സംഘടനാ മികവ്കൊണ്ടും പ്രോഗ്രാമിൻ്റെ വൈവിധ്യം കൊണ്ട് വിശ്വബ്രഹ്മം കുവൈത്ത് ൻ്റെ ഉല്ലാസയാത്ര ഒരു വൻവിജയമായി മാറി.

Related News