"സ്നേഹ കൂടാരം "കെ. കെ. എം. എ. അബ്ബാസിയ ബ്രാഞ്ച് പിക്നിക് സംഘടിപ്പിച്ചു

  • 24/02/2025

 


കുവൈത്ത് : 
കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ അബ്ബാസിയ ബ്രാഞ്ച് സംഘടിപ്പിച്ച സ്നേഹ കൂടാരം പിക്നിക് ഒരു കുടുംബമേള യാക്കി മാപ്പിളപ്പാട്ടിന്റെ താള മേളകൾക്കൊപ്പം ആടിയും പാടിയും ഉല്ലസിച്ചും രണ്ട് പകലും ഒരു രാത്രിയും കൊട്ടി പാട്ട്, കുട്ടികളു
ടെയും, കുടുംബിനികളും പങ്കെടുത്ത സ്പെഷൽ ഗൈയിംസ്, വടംവലി വിവിധ മത്സരങ്ങൾ കൊണ്ട് ശ്രദ്ധേയമായി 
മിസ്റ്റർ ലൈറ്റ് ഗ്രാൻഡ് പ്രൈസ്, ലുലു എക്സിഞ്ച്, ചെട്ടിനാട് സ്പോൺസർ ചെയ്ത സമ്മാന പൊതികൾ 
ആസ്വാദക മനസുകളിൽ ആവേശം പകർന്നു.
ബ്രാഞ്ച് വൈസ് പ്രസിഡന്റ്‌ ഷാഫി ഷാജഹാൻ അടങ്ങിയ അബ്ബാസിയ ബ്രാഞ്ച് ഇവന്റ് ടീം പരിപാടി നിയന്ത്രിച്ചു 

സ്നേഹ കൂടാരം പിക്നിക് ന്റെ ഉത്ഘാടനം കെ. കെ. എം. എ.ഫർവാനിയ സോൺ മുൻ പ്രസിഡന്റ്‌ വി. കെ. നാസ്സർ ഉത്ഘാടനം ചെയ്തു.അബ്ബാസിയ ബ്രാഞ്ച് പ്രസിഡന്റ്‌ എൻജിനീയർ അബ്ദുൽ റഷീദ് അധ്യക്ഷം വഹിച്ചു കേന്ദ്ര ചെയർമാൻ എ. പി. അബ്ദുൽ സലാം, കേന്ദ്ര ട്രഷറർ മുനീർ കുനിയ, ഫർവാനിയ സോൺ പ്രസിഡന്റ്‌ പി. പി. പി. സലീം കേന്ദ്ര ഭാരവാഹികൾ, വിവിധ സോൺ, ബ്രാഞ്ച് നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. ബ്രാഞ്ച് ജനറൽ സെക്രട്ടറി അബ്ദുൽ കരീം സ്വാഗതവും, ട്രഷറർ സർജ്ജാദ് നന്ദിയും പറഞ്ഞു

Related News