ഫോക്ക് സ്പോർട്സ് ഡേ 2025 സെൻട്രൽ സോൺ ചാമ്പ്യന്മാർ.

  • 24/02/2025



ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്കായി വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ കൈഫാൻ സ്റ്റേഡിയത്തിൽ വെച്ച് സ്പോർട്സ് ഡേ സംഘടിപ്പിച്ചു. വിവിധ ക്യാറ്റഗറികളിലായി നടന്ന ആവേശകരമായ മത്സരത്തിൽ ഫോക്ക് സെൻട്രൽ സോൺ ചാമ്പ്യന്മാരായി. ഫാഹഹീൽ സോണൽ ഫസ്റ്റ് റണ്ണറപ്പും അബ്ബാസിയ സോണൽ സെക്കന്റ് റണ്ണറപ്പുമായി. സ്പോർട്സ്‌ ഡേയുടെ ഭാഗമായി നടന്ന പ്രൗഢഗംഭീരമായ മാർച്ച് പാസ്റ്റിന് ഏഷ്യൻ ടഗ് ഓഫ് വാർ ഫെഡറേഷൻ ചീഫ് എഡിറ്റർ ഉഷ ദിലീപ് ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. മാർച്ച് പാസ്റ്റിൽ ഫാഹഹീൽ സോൺ ഒന്നാം സ്ഥാനവും അബ്ബാസിയ സോൺ രണ്ടാം സ്ഥാനവും സെൻട്രൽ സോൺ മൂന്നാം സ്ഥാനവും കരസ്ഥമാക്കി

Related News