കുവൈറ്റ്‌ കെഎംസിസി ഉംറ തീർത്ഥാടകർക്ക് യാത്രയയപ്പ് നൽകി.

  • 25/02/2025



കുവൈത്ത് സിറ്റി : 
കുവൈറ്റ്‌ കെഎംസിസി സംസ്ഥാന മതകാര്യ സമിതി സംഘടിപ്പിച്ച ഉംറ സംഘത്തിന് കെഎംസിസി നേതാക്കളും പ്രവർത്തകരും ചേർന്ന് യാത്രയയപ്പ് നൽകി. 
കുവൈറ്റ്‌ കെഎംസിസി സംസ്ഥാന അധ്യക്ഷൻ സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ, സംസ്ഥാന സെക്രട്ടറി സലാം പട്ടാമ്പി എന്നിവരുടെ നേതൃത്വത്തിൽ സ്ത്രീകളും കുട്ടികളും അടങ്ങുന്ന അൻപതംഗ ആദ്യ ഉംറ സംഘമാണ് പുറപ്പെട്ടത്. 
സംസ്ഥാന മതകാര്യ സമിതി ചെയർമാൻ ഇഖ്‌ബാൽ മാവിലാടം ഉംറ തീർത്ഥാടകാർക്ക് മാർഗനിർദേശങ്ങൾ നൽകി. മതകാര്യ സമിതി ജനറൽ കൺവീനർ സാബിത്ത് ചെമ്പിലോട്, കൺവീനർ മാരായ കുഞ്ഞബ്ദുല്ല തയ്യിൽ, യഹ്‌യഖാൻ വാവാട് എന്നിവർ യാത്രയയപ്പ് കോർഡിനേറ്റ് ചെയ്തു.
മക്കയും, മദീനയും ഉൾപ്പെടെയുള്ള സ്ഥലങ്ങൾ സന്ദർശിച്ച് മാർച്ച്‌ ഒന്ന് ശനിയാഴ്ച കുവൈറ്റിൽ തിരിച്ചെത്തുന്ന യാത്ര സംഘത്തിന് സംസ്ഥാന നേതാക്കളായ ഹാരിസ് വെള്ളിയോത്ത്, എംആർ നാസർ,ഗഫൂർ വയനാട്, സലാം ചെട്ടിപ്പടി, കാസർഗോഡ് ജില്ല പ്രസിഡന്റ് റസാക്ക് അയ്യൂർ, കണ്ണൂർ ജില്ല പ്രസിഡന്റ് നാസർ തളിപ്പറമ്പ്, സംസ്ഥാന പ്രവർത്തക സമിതി അംഗം മിസ്ഹബ് മാടമ്പില്ലത്ത് തുടങ്ങി മണ്ഡലം ജില്ല നേതാക്കളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ ഉംറ അമീർ അബ്ദുൽ ഹക്കീം അൽ അഹ്സനി നയിക്കുന്ന ഉംറ സംഘത്തിന് യാത്രയയപ്പ് നൽകിയത്.

Related News